
രാമചന്ദ്ര ബോസ് & കോ വിജയം ആഘോഷമാക്കി നിവിൻ പോളിയും സംഘവും; ടീമിന് ആലപ്പുഴയിൽ വമ്പിച്ച സ്വീകരണം
നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് കുടുംബ പ്രേക്ഷകരിൽ നിന്ന് സിനിമയ്ക്ക് ലഭിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുവാൻ ആലപ്പുഴയിൽ എത്തിയ നിവിൻ പോളിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആലപ്പുഴ പാൻ തീയറ്ററിലാണ് നിവിൻ പോളി പ്രേക്ഷകരെ കാണുവാൻ എത്തിയത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും…