സിപിഎം കൊലവാൾ എന്ന് താഴെ വയ്‌ക്കും; പെരിയ ഇരട്ടക്കൊല കേസിൽ വിധിയിൽ പ്രതികരിച്ച് കെ.കെ രമ

കൊലവാൾ താഴെ വയ്‌ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെകെ രമ എംഎൽഎ. പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെകെ രമ. ‘ഇരട്ട ജീവപര്യന്തം എത്ര വർഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വർഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോ എന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്‌തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവർ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ എംഎൽഎ ഉൾപ്പെടെ സിപിഎമ്മിലെ ഉന്നത നേതാക്കൾക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അഞ്ച്…

Read More

‘ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി’; എം സ്വരാജ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ് രംഗത്ത്.ഇന്നലെ വരെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമാക്കി മാറ്റിയെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ‘വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു’- സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്രം ഉദ്ഘാടനം നടത്തുന്ന നീക്കത്തിനെതിരെയാണ് എം സ്വരാജിന്റെ വിമർശനം. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അപഹരിക്കപ്പെട്ട ദൈവം…

Read More