ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഉന്നതതലസമിതി യോഗം 23ന് ചേരും

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ഉന്നതതലസമിതിയുടെ യോഗം പാർലമെന്റ് സമ്മേളനത്തിനുശേഷം 23ന് ചേരും. ഇതോടെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചയാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ റാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡൽഹിയിലുണ്ടാകണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. എല്ലാ…

Read More

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും

ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ബുധനാഴ്ച രാത്രി പത്തോടെ എയർ ഇന്ത്യ വിമാനത്തിലാണ് മുൻ രാഷ്ട്രപതി എത്തിയത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ ഇന്നത്തോടെ അവസാനിക്കും. ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്. എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്), ഗുരുസേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ്…

Read More

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷൻ

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെ കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ പുതിയ സമിതി രൂപീകരിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം.വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട്…

Read More