അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു; പങ്കെടുത്ത് പ്രധാനമന്ത്രി

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്.  പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി. ദർഭ പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളിൽ…

Read More

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ…

Read More

പ്രതിഷേധം രൂക്ഷം; അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അവധി പിൻവലിച്ച് ദില്ലി എയിംസ്

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ച തീരുമാനം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പിൻവലിച്ചു. നേരത്തെ ഒ പി വിഭാഗങ്ങള്‍ക്ക്‌ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എയിംസ് തീരുമാനം മാറ്റിയത്. രോഗികള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ക്രിട്ടിക്കല്‍ കെയര്‍ ക്ലിനിക്കുകളെല്ലാം സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഒ പി വിഭാഗങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ…

Read More

കൗതുകമായി.. ബിസ്‌ക്കറ്റിൽ വിരിഞ്ഞ രാമക്ഷേത്രം

അയോധ്യയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ ബിസ്‌ക്കറ്റ് ഉപയോഗിച്ച് രാമക്ഷേത്രത്തിൻറെ മാതൃക നിർമിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുന്നു. ഇരുപതു കിലോഗ്രാം പാർലെ-ജി ബിസ്‌ക്കറ്റ് ഉപയോഗിച്ചാണ് പശ്ചിമബംഗാളിലെ ദുർഗാപുർ സ്വദേശി ഛോട്ടൻ ഘോഷ് രാമക്ഷേത്രത്തിൻറെ മാതൃക പൂർത്തിയാക്കിയത്. 4×4 അടി മോഡലാൺ ഘോഷ് സൃഷ്ടിച്ചത്. അഞ്ചു ദിവസമെടുത്താണ് ഘോഷും സുഹൃത്തുക്കളും രാമക്ഷേത്രത്തിൻറെ മോഡൽ പൂർത്തിയാക്കിയത്. ബിസ്‌ക്കറ്റിനെ കൂടാതെ തെർമോകോൾ, പ്ലൈവുഡ്, പശ എന്നിവയും കുറഞ്ഞ അളവിൽ ഉപയോഗിച്ചിട്ടുണ്ട്. ബിസ്‌ക്കറ്റ് മാതൃക ശ്രദ്ധേയമായതോടെ ഘോഷും സുഹൃത്തുക്കളും ഇപ്പോൾ…

Read More