ചെക്ക് കേസ്; സംവിധായകന്‍ രാംഗോപാല്‍ വര്‍മ കുറ്റക്കാരനാണെന്ന് കോടതി, ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

ചെക്ക് കേസില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്ക് മൂന്നുമാസം തടവ്. ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് സംവിധായകനെ ശിക്ഷിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം…

Read More

‘ഇത്രയും സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെ എനിക്ക് ഓർമവരുന്നില്ല’; ലോറൻസ് ബിഷ്ണോയിയെ പ്രകീർത്തിച്ച് രാം​ഗോപാൽ വർമ

അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് സിനിമയെടുക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ വർമ. ഇപ്പോഴിതാ ലോറൻസ് ബിഷ്ണോയിയെ പ്രകീർത്തിച്ചിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെയത്രയും സൗന്ദര്യം ഇന്ത്യയിലെ ഒരുനടനും ഇല്ലെന്ന് ആർ.ജി.വി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയിക്ക് നടൻ സൽമാൻ ഖാനോട് തോന്നിയ പകയേക്കുറിച്ച് രാം​ഗോപാൽ വർമ കഴിഞ്ഞദിവസം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിഷ്ണോയിയുടെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം പുകഴ്ത്തിയിരിക്കുന്നത്. “ഏറ്റവും വലിയ അധോലോകനായകനെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ഛോട്ടാ രാജനെപ്പോലെയോ…

Read More