
പ്രേക്ഷകർക്ക് തിയേറ്റർ എക്‌സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി: രക്ഷിത് ഷെട്ടി
സപ്തസാഗര ദാച്ചേ എല്ലോ പാർട്ട് ബി യുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടിയും പാർട്ട് ബിയിൽ ശ്രെദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചൈത്രാ ആചാറും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന മീഡിയ മീറ്റിൽ പങ്കെടുത്തു. 777 ചാർലി എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും കിട്ടിയ വലിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഓ ടി ടിയിൽ റിലീസ് ആയ മലയാളം വേർഷൻ സപ്ത സാഗര ദാച്ചേ യെല്ലോ പാർട്ട് A ക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ്…