മണിപ്പൂർ സംഘർഷം ; ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകാൻ സാധ്യത

മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങൾ പ്രതിപക്ഷം ഇന്നും ഇരുസഭകളിലും ഉയർത്തി പ്രതിഷേധം അറിയിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നത് പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. ഇന്നലെയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന്…

Read More

മണിപ്പൂർ കലാപം; ഇരുസഭകളും സ്തംഭിച്ചു, മണിപ്പൂരിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് ബിജെപി

സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിപക്ഷത്തിന് വിവേചനമെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിപക്ഷം ഉയർത്തുന്നത് മണിപ്പൂരിൽ നടക്കുന്ന വിഷയങ്ങൾ മാത്രമാണ്. രാജസ്ഥാനിലേയും മാൾഡയിലേയും പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബം​ഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്നായിരുന്നു രാജ്യവർദ്ധൻ സിം​ഗ് റാത്തോഡ് എംപിയുടെ പ്രതികരണം. പ്രതിപക്ഷം ചർച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും കുറ്റപ്പെടുത്തി. അതേസമയം മണിപ്പൂരിലെ കൂട്ടബലാത്സംഗത്തെ വിമ‌ർശിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ എംപി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്….

Read More

സോണിയ ഗാന്ധി കർണടകയിൽ നിന്ന് രാജ്യ സഭയിലേക്ക് ? ; പ്രിയങ്ക റായ്ബറേലിയിൽ നിന്ന് ജനവിധി തേടിയേക്കും

കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും സൂചനയുണ്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത്തരത്തിൽ ഒരു ചർച്ച നടന്നതെന്നാണ് വിവരം കർണാടകയിൽ നിന്നുള്ള ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, എൽ…

Read More

മണിപ്പൂർ കലാപം: രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

മണിപ്പൂർ കലാപം സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന് രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അനുമതി നിഷേധിച്ചു. ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ സമ്മതിച്ച സാഹചര്യത്തിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച അനുവദിക്കാൻ കഴിയില്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. ഇതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധമുയർന്നു. തുടർന്ന് സഭ രണ്ടു മണി വരെ നിർത്തിവെച്ചു. മണിപ്പൂരിൽ കുകി സ്ത്രീകൾ നഗ്നരായി നടത്തപ്പെട്ടതടക്കമുള്ള വിവാദങ്ങൾ കത്തി നിൽക്കേ ഇന്നാണ് പാർലമെന്റിലെ വർഷകാല സമ്മേളനം ആരംഭിച്ചത്. സഭ നടക്കുന്നതിന് മുമ്പായി മണിപ്പൂരിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ പ്രധാനമന്ത്രി…

Read More

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിച്ച് എസ് ജയങ്കർ; ഇത്തവണയും മത്സരിക്കുന്നത് ഗുജറാത്തിൽ നിന്ന് തന്നെ

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് എസ്. ജയശങ്കർ പത്രിക സമർപ്പിച്ചത്. ഇത്തവണയും ഗുജറാത്തിൽ നിന്ന് തന്നെയാണ് ജയശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എം‌എൽ‌എമാരോടും നന്ദി അറിയിക്കുന്നുവെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു . ‘നാല് വർഷം മുൻപ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് എത്താൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി…

Read More

ഏക സിവിൽ കോഡ് ബില്ല്; രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി

വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. ഇതോടെ സഭയിൽ വോട്ടെടുപ്പ് നടന്നു. ഒടുവിൽ 23-നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്. ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നിരയിൽ അംഗങ്ങൾ പലരും ഇല്ലായിരുന്നു. കോൺഗ്രസ് എംപിമാരിൽ ഭൂരിപക്ഷവും സഭയിൽ…

Read More