
വൈ എസ് ശർമിള ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ ; രാജ്യസഭയിലേക്കോ ലോക് സഭയിലേക്കോ മത്സരിച്ചേക്കും
വൈഎസ് രാജശേഖരൻ റെഡ്ഡിയുടെ മകളും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ ആന്ധ്രാപ്രദേശ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് സംബന്ധിച്ച വാർത്താ കുറിപ്പ് ഇറക്കിയത്. സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനായ ജി രുദ്രരാജു അധ്യക്ഷ പദവി രാജിവച്ചു. ഇദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിൽ പ്രത്യേക ക്ഷണിതാവാകും. രണ്ടാഴ്ച മുൻപാണ് വൈ എസ് ശർമിള സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. വരാനിരിക്കുന്ന…