കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട 3 അം​ഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെയുള്ള രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീ​ഗിന്റെ രാജ്യസഭാ അം​ഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തിയിരിക്കുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ. അതേസമയം ജോസ് കെ മാണി ഇത് രണ്ടാം തവണയാണ്…

Read More

രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ഡൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ പേ​ഴ്സണൽ അ​സി​സ്റ്റ​ന്റ് ബി​ഭ​വ് കു​മാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാ​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും സംഘം ഇതിനോടകം മൊഴിയെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യംചെയ്യുകയും ചെയ്തു. മേയ് 13ന് കെജ്രിവാളിനെ കാണാൻ…

Read More

സ്വാതിമലിവാളിനെതിരായ മർദനം; അന്വേഷണത്തിന് സമിതിയെ എ എ പി നിയോഗിച്ചതായി റിപ്പോർട്ട്

എ.എ.പി രാജ്യസഭ എം.പി സ്വാതിമലിവാളിനെതിരായ മർദനം അന്വേഷിക്കുന്നതിനായി സമിതിയെ ആം ആദ്മി പാർട്ടി നിയോഗിച്ചതായി റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു മലിവാളിന്റെ പരാതി. ഇതിലാണ് നിലവിൽ എ.എ.പി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്. കൂടാതെ സമിതിക്ക് മുമ്പാകെയെത്തി മൊഴി നൽകാൻ മലിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള കെജ്രിവാളിന്റെ വസതിയിൽ യോഗത്തില്‍ പങ്കെടുക്കാനായി സ്വാതി എത്തിയത്. എന്നാൽ അവരെ മുഖ്യമന്ത്രിയുടെ…

Read More

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം; ഇ ഡി രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജ്യസഭാ എം പി കപിൽ സിബൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ വിഷയത്തിൽ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് രാജ്യസഭാ എം പി കപിൽ സിബൽ പറഞ്ഞു. ബി ജെ പിയിൽ ചേർന്ന ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അറിയണമെന്നും കപിൽ സിബൽ പറഞ്ഞു. ഇന്നലെ ഇഡി സുപ്രീംകോടതിയിൽ തങ്ങളുടെ ഭാഗം അവതരിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകേണ്ടതില്ലെന്ന് പറഞ്ഞു. പ്രചാരണത്തിനുള്ള അവകാശം നിയമപരമായ അവകാശമാണ്, ഭരണഘടനാപരമായ അവകാശമല്ലെന്നതാണ് കാരണം. അത് ശരിയാണ്. എന്നാൽ ആരെങ്കിലും…

Read More

കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശം

ബി.​ജെ.​പി കോ​ടി​ക​ൾ വാ​രി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശമാണെന്ന് തുറന്നടിച്ച് രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രം​ഗത്ത്. സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ടെന്നും ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞിരിക്കെ ബാങ്കിന്‍റെ ആവശ്യം അംഗീകരിക്കുക എളുപ്പമല്ലെന്നും കപിൽ സിബൽ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ ക്രോഡീകരിച്ച് പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നുള്ള എസ്.ബി.ഐയുടെ വാദം ആരോ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം വിമർശിച്ചു….

Read More