രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ; മുസ്ലിം ലീഗിനെ പുകഴ്ത്തി കെ.ടി ജലീൽ എംഎൽഎ

കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണർന്നും ഉയർന്നും പ്രവർത്തിക്കാൻ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് രാജ്യസഭയിലേക്കുള്ള അഡ്വ. ഹാരിസ് ബീരാന്റെ സ്ഥാനാർഥിത്വമെന്ന് സി.പി.എം സഹയാത്രികൻ കെ.ടി. ജലീൽ. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണെന്നും അ​ദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ബി പോക്കർ സാഹിബിനെ പാർലമെന്റിലേക്ക് അയച്ച് നിയമനിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ അവസരമൊരുക്കിയ മുസ്‍ലിംലീഗ്, ഖാഇദെമില്ലത്ത് മുഹമ്മദ്…

Read More

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടിസ്, 18ന് ഹാജരാകാന്‍ നിര്‍ദേശം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡിയുടെ നോട്ടിസ്. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം. മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ്…

Read More