കോട്ടയത്ത് ഒരാള്‍ മുങ്ങി മരിച്ചു

കോട്ടയം പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജുവാണ് മരിച്ചത്. 53 വയസായിരുന്നു. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. ഇതോടെയാണ് വെള്ളത്തില്‍ മുങ്ങി മരണം സംഭവിച്ചതെന്നാണ് വിവരം. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. വെള്ളത്തിൽ മുങ്ങിയശേഷം പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്.

Read More

കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥ; മാനേജ്മെന്റിനും മന്ത്രിക്കും പരസ്യവിമർശനവുമായി എം.മുകേഷ്

 കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്മെന്റിനും മന്ത്രിക്കും പരസ്യവിമർശനവുമായി എം.മുകേഷ് എം.എൽ.എ. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യംനല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കൂപ്പുകൈയുടെ ഇമോജിക്കൊപ്പം പോസ്റ്റില്‍ എം.എല്‍.എ. പറയുന്നു. മേൽക്കൂരയിൽ കമ്പികള്‍ തെളിഞ്ഞുകാണാവുന്ന സ്ഥിതിയാണ്. പഴയ കെട്ടിടത്തിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. എം.എൽ.എ. എന്ന നിലയിൽ…

Read More