യുവതികളെ നഗ്നരാക്കി നടത്തിയപ്പോൾ മിണ്ടാതിരുന്ന സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സിന്റെ പേരിലാണ് പരാതി: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയപ്പോൾ മിണ്ടാതിരുന്ന സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സിന്റെ പേരിലാണ് പരാതിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗം നേരത്തെയും വെട്ടിമാറ്റിയിട്ടുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ കൂടുതൽ സമയവും സ്പീക്കറുടെ മുഖത്തേക്കാണ് സഭാ ടി.വിയുടെ കാമറ തിരിച്ചിരുന്നത്. ഭരണപക്ഷത്ത് ആര് പ്രസംഗിച്ചാലും അവരെ പൂർണ സമയവും ടി.വിയിൽ കാണിക്കും. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രസംഗിക്കുമ്പോൾ സ്പീക്കറെയാണ് സ്‌ക്രീനിൽ കാണിച്ചതെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇന്നലെ സഭയിൽ പ്രതിപക്ഷത്തിനെതിരെ…

Read More