
ഗെയിമിങ് സെന്ററിലെ തീപ്പിടിത്തം: കമ്പനി സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിൽ
രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോർട്ട് നൽകും. അതേസമയം, ഡിഎൻഎ…