
രാജീവ് ഗാന്ധി വധക്കേസ് ; ജയിൽ മോചിതരായ പ്രതികൾ ശ്രീലങ്കയിലേക്ക് മടങ്ങി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്നുപേര്‍ സ്വന്തം നാടായ ശ്രീലങ്കയിലേക്ക് മടങ്ങി. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരും വിമാനമാർഗം കൊളംബോയിലേക്ക് പുറപ്പെട്ടത്. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരുൾപ്പെടെ ആറുപേരെ 2022 നവംബറിലാണ് സുപ്രിംകോടതി ജയിൽ മോചിച്ചത്. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശയും പരിഗണിച്ചാണ് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ വിട്ടയച്ച നളിനിയുടെ ഭർത്താവാണ് മുരുകൻ. തമിഴ്‌നാട് സ്വദേശിനിയായ നളിനി ഭർത്താവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കേസിൽ ശിക്ഷപ്പെടുമ്പോൾ…