രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് ഷാർജാ ഇൻകാസ്

രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വദിനം പുഷ്പാർച്ചന യോടുകൂടി ഷാർജ ഇൻകാസ് ആചരിച്ചു . രാജീവ് ഗാന്ധി അടക്കമുള്ള ധീരരക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യ ജൂൺ നാലിന് പിറക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . മതേതര ഇന്ത്യയുടെ പിറവിക്കായി ലോകം കാത്തിരിക്കുകയാണെന്നും ,അത് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സംഭവിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഷാർജ ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു ,സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി എ രവീന്ദ്രൻ ,സെൻട്രൽ കമ്മിറ്റി ജനറൽ…

Read More

രാജീവ് ഗാന്ധി വധക്കേസ് ; ജയിൽ മോചിതരായ പ്രതികൾ ശ്രീലങ്കയിലേക്ക് മടങ്ങി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്നുപേര്‍ സ്വന്തം നാടായ ശ്രീലങ്കയിലേക്ക് മടങ്ങി. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരും വിമാനമാർഗം കൊളംബോയിലേക്ക് പുറപ്പെട്ടത്. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരുൾപ്പെടെ ആറുപേരെ 2022 നവംബറിലാണ് സുപ്രിംകോടതി ജയിൽ മോചിച്ചത്. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശയും പരിഗണിച്ചാണ് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ വിട്ടയച്ച നളിനിയുടെ ഭർത്താവാണ് മുരുകൻ. തമിഴ്‌നാട് സ്വദേശിനിയായ നളിനി ഭർത്താവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കേസിൽ ശിക്ഷപ്പെടുമ്പോൾ…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതികൾശ്രീലങ്കയിലേക്ക്; ഇന്ന് ചെന്നൈയിൽനിന്ന് വിമാനമാർഗം യാത്ര

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികളായ മൂന്നുപേരും ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂവരെയും ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

Read More

രാജീവ് ഗാന്ധി വധക്കേസ്: പ്രതി മുരുകന് ഇന്ത്യ വിടാം; യാത്രാരേഖ അനുവദിച്ച് ശ്രീലങ്കൻ ഹൈക്കമ്മിഷൻ

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാം. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റെജിസ്ട്രേഷൻ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും.  രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞു വരികയാണ് മുരുകനും മറ്റു മൂന്നു പേരും. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി…

Read More

ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് സമ്മാനം നൽകും ; ശിൽപം ഒരുക്കിയത് രാജീവ് ഗാന്ധിക്കും നരസിംഹറാവുവിനും ഒരുക്കിയ അതേ ശിൽപി

നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന ഈ കലാസൃഷ്ടികൾ ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും. തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ്. കൂടെ സഹായിയായി നവീനും ചേർന്നു. 19 ഇഞ്ച് ഉയരമുണ്ട്. നാലര ദിവസം കൊണ്ട് ശില്പം പൂർത്തിയായി. മുൻ…

Read More

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം; കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം

രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട്‌ പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് നടപടി. ജയിൽമോചിതരായ ശേഷവും ഇവർ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ തിരുചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും ഉള്ളത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വർഷം നവംബറിലാണ് ജയിൽ…

Read More

“100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെ”; വെല്ലുവിളിച്ച് ഖാർ​ഗെ

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 137 വർഷം പഴക്കമുള്ള സംഘടന ഇതു സംബന്ധിച്ച് മറ്റ് എല്ലാ പാർട്ടികളുമായും ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ല. മറ്റുള്ള എല്ലാ പാർട്ടികളും ഒന്നിച്ചായിരിക്കും, അവർക്ക് ഭൂരിപക്ഷം നേടാനാകും. 100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെയെന്നും ഖാർ​ഗെ വെല്ലുവിളിച്ചു. തങ്ങളുടെ ആളുകൾ…

Read More