
രജനി സാർ ഹാപ്പി അല്ലായിരുന്നു; എൻറെ പ്രായമായിരുന്നു പ്രശ്‌നം: ജ്യോതിക
തെന്നിന്ത്യൻ സൂപ്പർ താരമാണ് ജ്യോതിക. സൂര്യയുമായുള്ള വിവാഹശേഷം അഭിനയലോകത്തുനിന്നു വിട്ടുനിന്നെങ്കിലും കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള പ്രകടനം ആരാധകർ ഏറ്റെടുത്തു. തെന്നിന്ത്യയിലെ നിരവധി ഹിറ്റ് ചിത്രത്തിൻറെ ഭാഗമായിരുന്ന താരം വിവാഹശേഷം സിനിമ പൂർണമായും വിടുകയായിരുന്നു. എങ്കിലും ജ്യോതികയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. തെന്നിന്ത്യൻ നായകനായ സൂര്യയുടെയും ജ്യോതികയുടെയും കുടുംബവിശേഷങ്ങൾ എന്നും ആരാധകർ ഏറ്റെടുത്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ചന്ദ്രമുഖി എന്ന സിനിമയിലെ തൻറെ വരവിനെക്കുറിച്ചു ജ്യോതിക തുറന്നുപറഞ്ഞിരുന്നു. ജ്യോതികയുടെ വാക്കുകൾ ഇതാ ‘എൻറെ ആദ്യ ഹീറോ സൂര്യയായിരുന്നെങ്കിലും…