തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കടുക്കുന്നു ; സിനിമാ താരങ്ങൾ തമ്മിൽ കലിപ്പ് , വിജയിയെ പുകഴ്ത്തി രജനീകാന്ത്

തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങൾ തമ്മിലുള്ള വാ​ഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് സൂപ്പർ താരം വിജയ് കൂടെ രം​ഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങൾ കൈവന്നിരിക്കുകയാണ്. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം വിജയമെന്ന് രജനീകാന്ത് പുകഴ്ത്തി രം​ഗത്തെത്തി. ഇത് രജനീകാന്തിന് വിജയോടുള്ള നിലപാടാണ് വ്യക്തമാക്കിയത്. അതേസമയം, അജിത്തിനുള്ള തൻ്റെ ആശംസാസന്ദേശത്തിൽ രാഷ്ട്രീയമുണ്ടെന്ന തമിഴിസൈയുടെ പരാമർശത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിനും രംഗപ്രവേശനം ചെയ്തു. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താൻ എന്നായിരുന്നു ഉദയനിധിയുടെ മറുപടി. ദീപാവലി ആശംസകൾ…

Read More

‘രജനികാന്ത് കുതിരപ്പുറത്ത് കയറ്റിയതും ഞാൻ തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി, സെറ്റിലുള്ളവർ ഞെട്ടി’; അംബിക പറയുന്നു

മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പർതാരങ്ങളുടെ നായികയായിരുന്നു നടി അംബിക. ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മൈസൂരിൽ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു. കേരളത്തിൽ ജനിച്ചു വളർന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിർന്ന നായികമാരായി വളർന്നവരാണ്. 1979…

Read More

കനത്ത മഴ; രജനികാന്തിന്റെ വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു

ചെന്നൈയില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ നടൻ രജനീകാന്തിന്റെ വീട് ഉള്‍പ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. മഴ കനത്തതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നത് വെള്ളം ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷുമുണ്ടായ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. ഇപ്പോൾ നടന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇന്നലെ മുതലാണ് നഗരത്തില്‍…

Read More

ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് രജനികാന്ത്; ഒരു യുഗം അവസാനിച്ചെന്ന് ബച്ചന്‍

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സിനിമാരംഗത്തെ പ്രമുഖര്‍.രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിച്ചെന്ന് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് നടന്‍ രജനികാന്തും അനുസ്മരിച്ചു. ഒരു യുഗം അവസാനിച്ചിരിക്കുന്നു. രാജ്യത്തിന് ഏറ്റവും മികച്ചത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൃഢനിശ്ചയവും. എന്നും അഭിമാനമാണ്. പൊതുവായ മാനുഷിക ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ബഹുമതിയാണ്. – അമിതാഭ് ബച്ചന്‍ കുറിച്ചു. തന്റെ കാഴ്ചപ്പാടുകളും അഭിനിവേശവും…

Read More

ദൈവങ്ങളായ എന്റെ ആരാധകര്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി; ആശുപത്രിവിട്ട ശേഷം ആദ്യ പ്രതികരണവുമായി രജനീകാന്ത്

ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. ‘എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും, ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്നെ ജീവനോടെ നിലനിര്‍ത്തുകയും എന്റെ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.’ അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍…

Read More

രജിനിയ്ക്ക് അമര്‍ഷം എന്ന തലക്കെട്ട് കണ്ട് ഭയന്നുപോയി,തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്; ഉദയനിധി സ്റ്റാലിന്‍

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് നടന്‍ രജനീകാന്തിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍വെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ താന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ‘എന്നോട് രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി. രജിനികാന്തിന്റെ പ്രതികരണത്തിന്റെ വീഡിയോ യൂട്യൂബ് ചാനലുകളില്‍…

Read More

രജനികാന്തിനോട് ആരാധനയല്ല…, നിറഞ്ഞ സ്നേഹമാണ് ആ മനുഷ്യനോടുള്ളത്: മോഹൻലാൽ

ഇന്ത്യൻ വെള്ളിത്തിരയെ, തന്റേതായ ശൈലികൊണ്ട് ഇളക്കിമറിച്ച സൂപ്പർതാരം രജനികാന്തിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ എന്നും ആരാധകർ നെഞ്ചേറ്റുന്നതാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കഴിഞ്ഞ് പല ചിത്രങ്ങളുടെയും ഷൂട്ടിംഗിനായി ഞാൻ തമിഴ്നാട്ടിലെത്തിയിരുന്നെങ്കിലും രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്റെ വിവാഹ നിശ്ചയത്തിനു ശേഷമാണ് അദ്ദേഹത്തിനെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടായത്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയിൽ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിനായി രജനികാന്തും അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മിൽ…

Read More

വ്യവസായ പ്രമുഖൻ എംഎ യൂസഫ് അലിയുടെ അതിഥിയായി തലൈവർ രജനികാന്ത് ; ഗോൾഡൻ വിസയ്ക്ക് അപേക്ഷ നൽകി

യുഎഇയുടെ ഗോൾഡൻ വീസ സ്വന്തമാക്കാൻ തമിഴ് സൂപ്പർതാരം രജനികാന്തും. കഴിഞ്ഞദിവസം യുഎഇയിലെത്തിയ അദ്ദേഹം 10 വർഷത്തെ വീസയ്ക്കായി അപേക്ഷ സമർപ്പിച്ചു. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ. നഗരത്തിലെ ക്യാപിറ്റൽസ് ഹെൽത്ത് സ്ക്രീനിങ് കേന്ദ്രത്തിൽ അദ്ദേഹം വീസ അപേക്ഷയ്ക്ക് വേണ്ടി ആരോഗ്യപരിശോധന നടത്തി. ഇവിടെ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹത്തെ പരിചയപ്പെടാനും ഫോട്ടോയെടുക്കാനും അവസരം ലഭിച്ചു.

Read More

‘സൂപ്പർ സ്റ്റാറിന്റെ ചിത്രം രാഷ്ട്രീയം പറഞ്ഞ് പ്രചരിപ്പിക്കേണ്ട ആവശ്യമില്ല’;ഐശ്വര്യ രജനികാന്ത്

രജനികാന്ത് ‘സംഘി’ അല്ലെന്ന പരാമർശം മാർക്കറ്റിങ് തന്ത്രമാണെന്ന വിമർശനങ്ങളോട് പ്രതികരിച്ച് മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത്. ‘ലാൽ സലാം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് രജനികാന്തിൻറെ മകളുടെ വിശദീകരണം. ആദ്യമായാണ് സംഭവത്തിൽ പരസ്യമായി സംവിധായിക പ്രതികരിക്കുന്നത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ ധൈര്യം നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്ന് ഐശ്വര്യ പറഞ്ഞു. തന്ത്രം പ്രയോഗിച്ചോ സിനിമയിൽ രാഷ്ട്രീയം പറഞ്ഞോ വിശ്വാസമില്ലാത്ത കാര്യം അഭിനയിച്ചോ സൂപ്പർ സ്റ്റാറിന്റെ ചിത്രം പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സംവിധായിക വെളിപ്പെടുത്തി. ഒരു രാഷ്ട്രീയവും സംസാരിക്കാത്ത ജയിലർ…

Read More

‘അച്ചടക്കവും കഴിവും കഠിനാധ്വാനവും കൊണ്ടാണ് വിജയ് ഉയരങ്ങളിലെത്തിയത്’; രജനികാന്ത്

നടൻ വിജയ്നോട് മത്സരമില്ലെന്ന് രജനികാന്ത്. വിജയ് തന്റെ കൺമുന്നിൽ വളർന്നവനാണെന്നും താൻ പറഞ്ഞ കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും താരം പറഞ്ഞു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ വെളിപ്പെടുത്തൽ. ‘കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയ്‌യെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് നിരാശാജനകമാണ്. വിജയ് എൻ്റെ കൺമുന്നിലാണ് വളർന്നത്. ‘ധർമ്മത്തിൻ തലൈവൻ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 13 വയസ്സുണ്ടായിരുന്ന വിജയ്‌യെ…

Read More