വോട്ടർ പട്ടിക അട്ടിമറിയും ഇവിഎം ക്രമക്കേടും നിഷേധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ

വോട്ടർപട്ടിക അട്ടിമറിയും ഇവിഎം ക്രമക്കേട് ആരോപണവും നിഷേധിച്ച് മുഖ്യ തെരഞ്ഞെപ്പ് കമ്മീഷണർ രാജീവ് കുമാർ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കവെയാണ് വിവാദങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറുപടി പറഞ്ഞത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന വോട്ടർ പട്ടികയിൽ കൂട്ട ഒഴിവാക്കൽ ആരോപണത്തിനാണ് ആദ്യമായി മറുപടി നൽകിയത്. വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്, അവസരം നൽകാതെ ആരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല, വോട്ടർ പട്ടികയുടെ…

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ‘Z’കാറ്റഗറി സുരക്ഷ; തീരുമാനം സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന് ‘ഇസഡ്’ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സുരക്ഷ ഏജൻസികളുടെ ശിപാർശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇതുപ്രകാരം 40-45 സായുധ സേനാംഗങ്ങളെ സുരക്ഷക്കായി നിയോഗിക്കും. ഏപ്രിൽ 19ന് ആരംഭിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് നടപടി. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2022 മേയ് 15നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്.

Read More