
സർക്കാരും പൊലീസും നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും; രാജ്യം കാക്കുന്ന സൈനികരെ തൊട്ടാൽ വെറുതെയിരിക്കില്ല: രാജീവ്
കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരള 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ലെഫ്‌റ്റനന്റ് കർണയിൽ സിംഗിനാണ് മർദ്ദനമേറ്റത്. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണം. പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പൊലീസും സർക്കാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാൽ നീതിക്കായി താൻ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതൽ പ്രധാന അദ്ധ്യാപകൻ…