മന്ത്രിമാരുടെ സത്യപ്രതിജ്ഞ; രാജ്ഭവൻ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ; മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

രാജ്ഭവനിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യ പ്രതിജ്ഞക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്….

Read More

യുഡിഎഫിന്റെ രാജ്ഭവൻ സത്യ​ഗ്രഹം ഇന്ന്

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്  യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന  മാര്‍ച്ചില്‍ കേരളത്തിന്‍റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി  താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാഹുലിനെ  അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍  നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു. എംപി സ്ഥാനം പോയശേഷം  രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും  കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം,…

Read More

ഗവർണർക്കെതിരെ സംസ്‌കൃത കോളേജിലെ പോസ്റ്റർ; വിശദീകരണം തേടാൻ രാജ്ഭവൻ, അഴിച്ചുമാറ്റി എസ്എഫ്ഐ

ഗവർണർ – സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്‌കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്‌കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദ്ദേശം നൽകി. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദ്ദേശം നൽകിയത്. എസ്എഫ്‌ഐയുടെ പേരിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കി. ദിവസങ്ങൾക്കു മുൻപാണ് കോളജിന്റെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും. സർക്കാർ – ഗവർണർ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററിൽ ഇന്ന് രാവിലെ 11.30യ്ക്കായിരുന്നു യോഗം ആരംഭിച്ചത്. സർവകലാശാല…

Read More