സ്വർണം മോഷ്ടിക്കാൻ ബ്യൂട്ടിഷനെ കൊന്ന് വെട്ടി നുറുക്കി ; പ്രതി പിടിയിൽ , സംഭവം രാജസ്ഥാനിലെ ജോധ്പൂരിൽ

രാജസ്ഥാനിലെ ജോധ്പൂരിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 10 അടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുലാമുദ്ദീൻ ഫാറൂഖിയെന്ന ആളെയാണ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒൻപതാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 20 വയസുകാരിയായ ബ്യൂട്ടീഷ്യൻ അനിത ചൗധരിയെ ഗുലാമുദ്ദീൻ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി മുംബൈയിലേക്ക് കടക്കുകയായിരുന്നു. അനിത ചൗധരി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അനിതയെ കൊലപ്പെടുത്തിയ…

Read More

തീ​ഗോളമായി പാഞ്ഞ് കാർ; ജീവനും കൊണ്ടോടി കാഴ്ച്ചക്കാർ

രാജസ്ഥാനില്‍ കാര്‍ കത്തിപിടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. കത്തിയമർന്ന് തീഗോളമായ കാർ മുന്നോട്ടുപാഞ്ഞാണ് കാഴ്ച്ചക്കാർക്കിടയിൽ ഭീതി പരത്തിയത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറായ ജിതേന്ദ്ര ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ അത്യാഹിതം ഒഴിവായി. എന്നാല്‍ കാറിന് തീപിടിച്ചതോടെ ഹാന്‍ഡ് ബ്രേക്കിന് തകരാറുണ്ടാവുകയും പിന്നാലെ മുന്നോട്ട് പായുകയുമായിരുന്നു. ജയ്പൂരിലെ സോദാല മേഖലയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. തീപിടിച്ചതിനെ തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് തകരാറിലായതോടെ കാര്‍ താഴേക്ക് ഉരുണ്ടുനീങ്ങാന്‍ തുടങ്ങുകയായിരുന്നു. അതിവേഗം പാഞ്ഞുവന്ന കത്തുന്ന…

Read More

ഹരിയാനയിലെ തോൽവി രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അശോക് ​ഗെഹ്ലോട്ട്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പി​​ന്‍റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും, എന്നാൽ ഇത് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷം മാത്രമേ ഹരിയാനയിലെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയുള്ളു എന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസിന്റെ പദ്ധതികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്നുണ്ട് എന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഗെഹ്ലോട്ട് കൂട്ടിചേർത്തു.

Read More

‘അത് ആട്ടിറച്ചി, പരിശോധനാഫലം ലഭിച്ചു’; പട്ടിയിറച്ചി വിതരണം ചെയ്തെന്ന ആരോപണം തള്ളി കർണാടക മന്ത്രി

ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ പട്ടിയിറച്ചി കൊണ്ടുവന്നെന്ന് ഏതാനും ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചതിന് പിന്നാലെയാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണമാണെന്ന് മന്ത്രി വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്. പട്ടിയിറച്ചി ആരോപണം എന്തടിസ്ഥാനത്തിലാണ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം ; രാജസ്ഥാനിലെ ബിജെപി നേതാവ് കിരോഡി ലാൽ മീണ മന്ത്രി സ്ഥാനം രാജിവച്ചു

തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ ബി.ജെ.പി നേതാവ് കിരോഡി ലാല്‍ മീണ മന്ത്രിസ്ഥാനം രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്‍റെ ചുമതലയിലുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി മോശം പ്രകടനം കാഴ്ച വച്ചതിനു പിന്നാലെയാണ് രാജി. ജയ്പൂരില്‍ നടന്ന ഒരു പൊതുപ്രാര്‍ഥനാ യോഗത്തിനിടയിലായിരുന്നു മന്ത്രിയുടെ രാജിപ്രഖ്യാപനം. കൃഷിയും ഗ്രാമവികസനവും ഉൾപ്പെടെ ഒന്നിലധികം വകുപ്പുകൾ വഹിച്ചിട്ടുള്ള മീണ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുമ്പ്, കിഴക്കൻ രാജസ്ഥാനിൽ പ്രധാനമന്ത്രി നിയോഗിച്ച ഏഴ് സീറ്റുകളിൽ ഏതെങ്കിലും ഒന്ന് ബി.ജെ.പിക്ക് നഷ്ടപ്പെട്ടാൽ താൻ രാജിവെക്കുമെന്ന്…

Read More

രാജസ്ഥാനിൽ ഉഷ്ണതരംഗം; 49.9 ഡിഗ്രി സെല്‍ഷ്യസ്, ചൂടിൽ മരിച്ചവരുടെ എണ്ണം 12

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം. രാജസ്ഥാനിൽ കടുത്ത ചൂടിനെ മരിച്ചവരുടെ എണ്ണം 12 ആയി . ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലെർട്ട് തുടരുകയാണ്. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ. ഇതില്‍ തന്നെ അതിരൂക്ഷമായ ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ് രാജസ്ഥാൻ. രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേരാണ് മരിച്ചത്. ജലോറിൽ നാല് പേരും ബാർമറിൽ രണ്ടു പേരും മരിച്ചു. അൽവാറിലും ബിൽവാരയിലും ബലോത്രയിലും ജയ്സൽമെറിലും ഊഷ്ണതരംഗം ആളുകളുടെ ജീവൻ കവർന്നു. രാജസ്ഥാനിലെ ഉയർന്ന…

Read More

രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് അപകടം ; ഒരു മരണം, 14 പേരെ രക്ഷപ്പെടുത്തി

രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ശേഷിച്ച 14 പേരെയും രക്ഷിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിഫ്റ്റ് തകർന്നപ്പോൾ സംഭവിച്ച ഗുരുതര പരിക്കുകളേ തുടർന്നാണ് ഒരാൾ മരിച്ചതെന്നാണ് പുറത്ത് വരുന്നവിവരം. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ് ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 14 പേരെ ജീവനോടെ രക്ഷിക്കാനായത്. ഖനിയിലെ ഷാഫ്റ്റ് പരിശോധിക്കാനായി എത്തിയ മുതിർന്ന ഉദ്യോഗസ്ഥരും കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് ടീം അംഗങ്ങളും…

Read More

ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി. ഇന്ന് ജയ്പൂരിലെ സ്കൂളുകളിലേക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിലാണ് പരിശോധന നടക്കുന്നത്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചശേഷമാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. എന്നാൽ അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്….

Read More

‘300 കോടിയുടെ രസലഹരി’; ഗുജറാത്തിലും രാജസ്ഥാനിലും വൻ ലഹരി വേട്ട

ഗുജറാത്തിലും രാജസ്ഥാനിലുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട. മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ 300 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ലഹരി സംഘത്തിലെ ഏഴുപേരെ പിടികൂടിയ പോലീസ്, മുഖ്യപ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സമീപ കാലത്തെ വലിയ ലഹരി വേട്ടകളിലൊന്നാണ് ഗുജറാത്തിലും രാജസ്ഥാനിലുമായി നടന്നത്. മൂന്നിടങ്ങളിലായി നടന്ന റെയ്ഡിൽ പിടിച്ചെടുത്തത് 300 കോടി വില വരുന്ന രാസ ലഹരി. സംഭവ സ്ഥലത്തു നിന്നും ഏഴ് പ്രതികളെയും അന്വേഷണ സംഘം പിടികൂടി. ഒളിവിലുളള ലഹരി സംഘത്തിന്റെ…

Read More

കോൺഗ്രസ് വന്നാൽ രാജ്യത്തെ സ്വത്ത് മുസ്ലീങ്ങൾക്കെന്ന പ്രസ്താവന; പ്രധാനമന്ത്രിക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം

രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ പരാതി നൽകാൻ പ്രതിപക്ഷം. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡിറക്കുകയാണ് എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതിന്റെ വിവരമെടുക്കുമെന്നും പിന്നീട് ആ സ്വത്ത് കോൺഗ്രസ് വിതരണം ചെയ്യുമെന്നും രാജ്യത്തിന്റെ സ്വത്തിൽ കോൺഗ്രസിന് അവകാശമുണ്ടെന്ന് മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട് എന്നുമാണ് രാജസ്ഥാനിലെ ബനസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രതികരണം. കോൺഗ്രസ്, രാജ്യത്തിൻറെ സമ്പത്ത് മുസ്ലീങ്ങൾക്ക്…

Read More