
‘രോമാഞ്ചം’ വേറെ ലെവൽ; അർജുൻ അശോകന്റെ സൈക്കോ തലകുലുക്കൽ ഏറ്റെടുത്ത് രാജസ്ഥാൻ താരങ്ങൾ; കൈയ്യടിച്ച് ആരാധകർ
സൂപ്പർഹിറ്റ് ചിത്രം രോമാഞ്ചം കണ്ടവർക്ക് ആർക്കും മറക്കാനാകാത്തതാണ് അർജുൻ അശോകന്റെ സൈക്കോ തലകുലുക്കൽ. സിനിമ ഒടിടിയിൽ കൂടി എത്തിയതോടെ നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ എന്ന പാട്ടിനൊപ്പം അർജുൻ അശോകന്റെ തലകുലുക്കലിനേയും റീൽസ് താരങ്ങൾ അങ്ങ് ഏറ്റെടുത്തു. ഇപ്പോൾ ട്രെൻഡിനൊപ്പം ചേർന്നുകൊണ്ട് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് പങ്കുവച്ച വിഡിയോയാണ് ഇന്റർനെറ്റിൽ ട്രെൻഡിംഗാകുന്നത്. സഞ്ജു സാംസണ് പുറമേ ജോസ് ബട്ലർ, ലസിത് മലിങ്ക, രവിചന്ദ്ര അശ്വിൻ, സന്ദീപ് ശർമ, ഷിമ്രോൺ ഹെട്മെയർ, യുസ്വേന്ദ്ര ചഹാൽ, ആഡം സാംബ, റിയാൻ…