‘ആളുകൾ എന്തും പറഞ്ഞ് കളയും,പേടിച്ചിട്ടാണ് സിത്താരയുടെ ശരീരത്തിൽ തൊടാതിരുന്നത്’; രാജസേനൻ
കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനൻ. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീടാണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നൽകിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ജയറാം ജനപ്രിയനായതും രാജസേനൻ സിനിമകളിലൂടെയാണ്. അടുത്തിടെ ഞാനും പിന്നൊരു ഞാനും എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായി…