വിലകൂട്ടി വിൽപന, കുട്ടയിൽ കീറിയ ബില്ലുകൾ; ഇടുക്കിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്

ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് റെയ്ഡ് നടത്തി. യഥാർത്ഥ വിലയിൽ കൂടുതൽ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയിൽ വ്യക്തമായി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ല് നൽകാതെ മദ്യം വിറ്റു എന്നും കണ്ടെത്തിയിട്ടുണ്ട്.  വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട് ലെറ്റിൽ കാണേണ്ട പണത്തിൽ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയിൽ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയർ…

Read More

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിര്‍ത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ ഇടുക്കി സിങ്കുകണ്ടത്ത് നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൂടാതെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More