
വാർത്തകൾ ഒറ്റനോട്ടത്തിൽ
ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…