കേരളത്തിൻ്റെ പുതിയ ഗവർണർ ഇന്നെത്തും ; സത്യപ്രതിജ്ഞ നാളെ രാജ്ഭവനിൽ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ ഷംസീർ മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ…

Read More

‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്ത് ഗവർണർ; ഫാഷിസത്തിനു കുടപിടിക്കുന്നു: തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്ന് ഡിഎംകെ

അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തിലായി. ഗവർണർക്കു കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ ‘ജോസഫ് വിജയ്’ എന്നു പ്രത്യേകം ചേർത്തതു വഴി രാജ്ഭവൻ ഫാഷിസത്തിനു കുടപിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ രാജീവ് ഗാന്ധി പരിഹസിച്ചു. വിജയ്‌ക്ക് ഫാഷിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്നും…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ് ഭവനിൽ യാത്ര അയപ്പ് ; പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും

സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. അദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്. ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ…

Read More

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് എതിരായ ലൈംഗിക പീഡന പരാതി ; അന്വേഷണവുമായി രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടെന്ന് ഗവർണർ

തനിക്കെതിരായ പീഡന പരാതിയിൽ രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ ഗവർണർ. ഭരണഘടനാ പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണം നടത്താൻ അവകാശമില്ലെന്ന് ഗവർണർ ആവർത്തിച്ചു. അതിനിടെ നേരത്തെ ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന മൂന്ന് രാജ്ഭവൻ ജീവനക്കാരോട് തിങ്കളാഴ്ച എത്താൻ പൊലീസ് നോട്ടീസ് നൽകി. പീഡന പരാതിയിൽ അന്വേഷണ സംഘത്തിന്റെ വഴിയടയ്ക്കുകയാണ് രാജ്ഭവൻ. അന്വേഷണവുമായി ഒരുവിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് ഗവർണർ സർക്കുലർ മുഖേന ജീവനക്കാർക്ക് നിർദേശം നൽകി. ഒപ്പം പൊലീസ് ആവശ്യപ്പെട്ട സി.സിടിവി ദൃശ്യങ്ങളും നൽകേണ്ടതില്ല. ഫോൺ മുഖേനയോ നേരിട്ടോ ഓൺലൈനായോ…

Read More

പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് എതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി; കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരം നിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. പീഡനം നടന്നയുടൻ അവർ രാഭ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്…

Read More

ഗവർണറുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന്; തുടർക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെയും രാജ്ഭവന്റെയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറിയ പശ്ചാത്തലത്തിൽ തുടർക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സുരക്ഷാ അവലോകന യോഗം ചേരും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് യോഗം ചേരുന്നത്. രാജ്ഭവൻ പ്രതിനിധികൾ, സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്നവിവരം. അതേസമയം യോഗത്തിനുശേഷം അന്തിമ തീരുമാനം വരുന്നതുവരെ രാജ്ഭവന്റെ സുരക്ഷ പോലീസിന്റെ മേൽനോട്ടത്തിലായിരിക്കും. കൊല്ലം നിലമേലിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയത്….

Read More

രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്ര സേന; നടപടി ഉത്തരവിന് പിന്നാലെ

കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള…

Read More

സെമിനാറിൽ നിന്ന് വിട്ടുനിന്നു; കോഴിക്കോട് സർവകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറോട് രാജ്ഭവൻ വിശദീകരണം തേടും. വിസിയുടേത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു. പക്ഷെ വിസി തന്റെ അസാന്നിധ്യത്തിൽ പരിപാടിയിൽ പ്രോ വൈസ് ചാൻസലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യാത്തതിലും വിസിയോട് ചാൻസലർ വിശദീകരണം തേടിയിരുന്നു.

Read More

തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോബ് ആക്രമണം ; അന്വേഷണത്തിന് എൻഐഎ

തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. സംഭവത്തിൽ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത കറുക വിനോദിനെ പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. തമിഴ്നാട് രാജ്ഭവന് നേരയുണ്ടായ ബോംബേറിൽ അന്വേഷണം സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എൽ മുരുകൻ രം​ഗത്തെത്തിയിരുന്നു. സ്റ്റാലിന്റെ പൊലീസ് ഉറങ്ങുകയാണെന്നും ​ഗവർണർ പോലും സംസ്ഥാനത്ത് സുരക്ഷിതരല്ല എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഒന്നിലധികം പേർ ചേർന്നാണ് രാജ്ഭവന് നേരെ ബോംബെറിഞ്ഞതെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ പൊലീസ്…

Read More

രാജ്ഭവനുള്ള ചെലവ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; അതിഥി സൽക്കാര ചെലവുകളിലടക്കം വൻവർധന

രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവർണർ ചെലവുകളിൽ വർധന ആവശ്യപ്പെട്ടത്. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌…

Read More