
ആഴ്ചയിൽ 40 മണിക്കൂർ ജോലി; നിർദേശവുമായി ശശി തരൂർ
ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന നിർദേശവുമായി ശശി തരൂർ എംപി. ദിവസം എട്ട് മണിക്കൂർ വീതം അഞ്ച് ദിവസം ജോലി എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ടുവെയ്ക്കുന്നത്. ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്‍റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദ്ദം മൂലം മരിച്ചതിനെ കുറിച്ചാണ് തരൂരിന്‍റെ പ്രതികരണം. അന്നയുടെ അച്ഛൻ സിബി ജോസഫുമായുള്ള സംഭാഷണം ഹൃദയഭേദകമായിരുന്നുവെന്ന് ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദിവസേന 14 മണിക്കൂർ വീതം നാല് മാസം തുടർച്ചയായി…