
മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയത്തിന് ഒരുങ്ങി ദോഫാർ ഗവർണറേറ്റ്
ദോഫാർ മഴയും തണുപ്പും നിറഞ്ഞ ശരത്കാല വിസ്മയമായ ഖരീഫ് സീസണിന് നാളെ ദോഫാർ ഗവർണറേറ്റിൽ തുടക്കം. വെള്ളിയാഴ്ച മുതൽ ദോഫാർ ഗവർണറേറ്റിലെ തീരദേശ പ്രദേശങ്ങൾ ഖരീഫ് സീസണിലേക്ക് കടക്കും. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുമുള്ള മൺസൂൺ കാറ്റിന്റെ ഫലമായി സെപ്തംബർ 21 വരെ സീസൺ തുടരും. മിതമായ താപനിലയും മേഘാവൃതമായ അന്തരീക്ഷവും ഇടവേളകളിൽ മഴയും ഈ സീസണിന്റെ പ്രത്യേകതയാണ്. മൂടൽമഞ്ഞുള്ള ഉയർന്ന മലനിരകളിൽ തണുപ്പ് കൂടുതലായിരിക്കും. തുടർച്ചയായി പെയ്യുന്ന ചെറിയ മഴയുടെയും ഇടവിട്ടുള്ള ചാറ്റൽമഴയുടെയും ഫലമായി…