കേരളത്തിൽ മഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

തീവ്ര ന്യൂന മർദ്ദത്തിന് സാധ്യത; സംസ്ഥാനത്ത് ഇടിയോട് കൂടി മഴയുണ്ടാവും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം. കേരളത്തിൽ നിലവിൽ ദുർബലമായിരിക്കുന്ന മഴ നവംബർ 26ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാൻ സാധ്യതയുണ്ടെന്നും…

Read More

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചത്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ…

Read More

കേരളത്തിൽ 4 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റ മണിക്കൂറിൽ 15 എംഎം വരെയുള്ള മഴക്ക് സാധ്യത

കേരളത്തിലെ 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലി മീറ്റർ വരെ മഴ അനുഭവപ്പെടാമെന്നാണ് അറിയിപ്പിൽ പറയുന്നത്. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

കേരളത്തിൽ മഴ മുന്നറിയിപ്പ് ; ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ മഴ കനക്കും , എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്….

Read More

സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 നവംബർ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ – ഇടിമിന്നലിന്റെ ആദ്യ…

Read More

അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ നവംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ…

Read More

കേരളത്തിൽ ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ബുധനാഴ്ച മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. നവംബർ 14ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നവംബർ 15ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

Read More

കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മഴ ശക്തി പ്രാപിക്കാൻ സാധ്യത; 3ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് അടക്കം കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ/ശക്തമായ മഴക്ക്…

Read More

തുലാവര്‍ഷം ശക്തമാകുന്നു; ഇന്നും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, തുലാവര്‍ഷം ഈ മാസം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. തെക്കന്‍ ജില്ലകളിലാകും മഴ കനക്കുക. നാളെ നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്…

Read More