കുവൈത്തിൽ താപനില കുറഞ്ഞു ; പലയിടങ്ങളിലും മഴ

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ സൂ​ച​ന​ക​ൾ ന​ൽ​കി പ​ര​ക്കെ മ​ഴ. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ രീ​തി​യി​ൽ എ​ത്തി​യ മ​ഴ ബു​ധ​നാ​ഴ്ച ശ​ക്തി​പ്പെ​ട്ടു. രാ​വി​ലെ ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ശ​ക്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇ​ട​ക്ക് ശ​മി​ച്ചെ​ങ്കി​ലും വൈ​കീ​​ട്ടോ​ടെ പ​ല​യി​ട​ത്തും വീ​ണ്ടും ശ​ക്ത​മാ​യി. ശ​ക്ത​മാ​യ മി​ന്ന​ലും ഇ​ടി​യും അ​നു​ഭ​വ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​നും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും ഇ​ട​യാ​ക്കി. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഉ​ട​ന​ടി ഇ​ട​​പെ​ട്ട് ഗ​താ​ഗ​തം സു​ഖ​മ​മാ​ക്കി. മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്) മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ 112 ഹോ​ട്ട്‌​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​നും…

Read More

അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ ; ‘ഫെംഗൽ’പുതുച്ചേരിയിലേക്ക് , കേരളത്തിലും മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി പുതുച്ചേരി തീരത്ത് കരയിൽ പ്രവേശിക്കും. കുറച്ചു മണിക്കൂറുകൾ മാത്രമാണ് ചുഴലിക്കാറ്റിന്റെ വേ​ഗത കൈവരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായ ശേഷം അതി തീവ്രന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ശനിയാഴ്ച രാവിലെ പുതുച്ചേരി തീരത്ത് കാരക്കലിനും മഹാബലി പുരത്തിനും ഇടയില്‍ കര തൊടുമെന്ന് കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു. മണിക്കൂറിൽ പരമാവധി 70 കി.മീ വരെ വേഗതയിലായിരിക്കും കരയിലെത്തുക. കരയിൽ പ്രവേശിച്ച ശേഷം…

Read More

സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും ; നിർദേശം നൽകി സല്‍മാന്‍ രാജാവ്

സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തും. 

Read More

യുഎഇയിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത ; ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ മൂ​ന്നു ദി​വ​സം രാ​ജ്യ​ത്ത്​ ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ണ്ട്​ വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​ക​ളാ​ണ്​ ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ഉ​പ​രി​ത​ല​ത്തി​ലും ഉ​യ​ർ​ന്ന ത​ല​ത്തി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മൂ​ലം ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നി​ട​യാ​ക്കു​ന്ന​താ​ണ്​ മ​ഴ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ​മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടും.ഇ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്ന മേ​ഘ​ങ്ങ​ൾ കി​ഴ​ക്ക്​ ഭാ​ഗ​ത്തേ​ക്ക്​ വ്യാ​പി​ച്ച്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, ദ്വീ​പു​ക​ൾ, വ​ട​ക്ക്, കി​ഴ​ക്ക്​ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്‍റെ…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ഇന്ന്…

Read More

ബഹ്റൈൻ ശൈത്യ കാലത്തേക്ക് കടക്കുന്നു ; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ശ​ര​ത്കാ​ലം മാ​റി രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​കു​​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ലാ​വ​സ്ഥാ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ചെ​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ്; ജാ​ഗ്ര​ത വേ​ണം ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. 27 മു​ത​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​ണ്ടാ​കും. 28-30 വ​രെ കാ​റ്റ് ശ​ക്ത​മാ​കും. രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും ന​ല്ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റി​ന്റെ വേ​ഗം ക്ര​മേ​ണ കു​റ​യു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ്…

Read More

മക്കയിലും മദീനയിലും ജിദ്ദയിലും വ്യാപക മഴ ലഭിച്ചു

രാ​ജ്യം പൂ​ർ​ണ​മാ​യി ത​ണു​പ്പി​​ലേ​ക്ക്​ നീ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ തു​ട​രു​ന്നു​ണ്ട്. മ​ക്ക, മ​ദീ​ന, ജി​ദ്ദ, അ​ബ​ഹ, അ​ൽ​ബാ​ഹ, ജി​സാ​ൻ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി. ജി​ദ്ദ​യി​ലെ അ​ൽ ഹം​റ, റു​വൈ​സ്, ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ല്ല…

Read More

മിന്നൽ പ്രളയവും പേമാരിയും ; സുമാത്ര ദ്വീപിൽ 16 മരണം , ഏക്കർ കണക്കിന് കൃഷിയിടം വെള്ളത്തിലായി

സുമാത്ര ദ്വീപിനെ സാരമായി വലച്ച പേമാരിയിൽ മരിച്ചവരുടെ എണ്ണം 16-ആയി. മിന്നൽ പ്രളയത്തിൽ പർവ്വതമേഖലകളിൽ നിന്ന് താഴ്വാരങ്ങളിലേക്ക് ഇരച്ചെത്തിയ ചെളിയിലും പാറകൾക്കിടയിലും പെട്ട് ആറ് പേരെയാണ് നിലവിൽ കാണാതായിട്ടുള്ളതെന്നാണ് അധികൃതർ തിങ്കളാഴ്ച വിശദമാക്കിയിട്ടുള്ളത്. പേമാരിക്ക് പിന്നാലെ നദികൾ കുതിച്ചൊഴുകിയതിന് പിന്നാലെ വൻമരങ്ങൾ അടക്കമുള്ളവയാണ് കടപുഴകി വീണത്. സുമാത്രയുടെ വടക്കൻ മേഖലയിലുള്ള മലയോര മേഖല പേമാരിയിൽ പൂർണമായി തകർന്ന് അടിഞ്ഞ നിലയിലാണുള്ളത്. പേമാരിയ്ക്ക് പിന്നാലെയുണ്ടായ മണ്ണൊലിപ്പിൽ സുമാത്രയുടെ മലയോര മേഖലയിലെ കൃഷിയിടങ്ങളും പൂർണമായി തകർന്ന നിലയിലാണ്. നിരവധി വീടുകളാണ്…

Read More

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി, തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. സുമാത്ര തീരത്തിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ…

Read More

 സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

 കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  സന്നിധാനം, പമ്പ,…

Read More