കേരളത്തിൽ അടുത്ത 5 ദിവസം തീവ്ര മഴ മുന്നറിയിപ്പ്; എറണാകുളത്ത് ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളത്ത് ഓറഞ്ച് അലർട്ടാണ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഗുജറാത്ത് തീരം മുതൽ കേരളാ തീരം വരെ ന്യൂനമർദ പാത്തി…

Read More

കേരളത്തിൽ കാലവർഷം കനക്കും; 9 ജില്ലകളിൽ ജാഗ്രത

സംസ്ഥാനത്തെ മഴ സാഹചര്യം ഇന്നത്തോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക. ഇത് പ്രകാരം ഇന്ന് കേരളത്തിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്,…

Read More

പരക്കെ മഴ സാധ്യത; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് 

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് തുടരുകയാണ്.  വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തായുള്ള ന്യൂനമർദ്ദത്തിന്റെയും, മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ സാധ്യത. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിലെ പടിഞ്ഞാറൻ മേഖലകളിലും മെച്ചപ്പെട്ട…

Read More

സംസ്ഥാനത്ത് കാലവർഷം ശക്തമാകും,​ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ…

Read More

ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; കേരളത്തിൽ മഴയ്ക്ക് സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നിലവിൽ വടക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതിചെയ്യുന്നു. ബിപോർജോയ്, വടക്ക്-വടക്കുകിഴക്ക് ദിശയിൽ സൗരാഷ്ട്ര–കച്ച് അതിനോട് ചേർന്നുള്ള പാക്കിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്‌) കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം നാളെ വൈകിട്ടോടെ മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ…

Read More

കേരളത്തിൽ 9 ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെത്തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഒൻപതു ജില്ലകളിലും ചൊവ്വാഴ്ച അഞ്ച് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് തിങ്കളാഴ്ച യെലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. എങ്കിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് 

മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരത്തിന് സമീപം അതി ശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത നാലു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇന്ന്…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 9 മുതൽ 11 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ…

Read More

ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും, കേരളത്തിലെ മഴ സാഹചര്യവും മാറും

അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയതോടെ ഇന്ന് കേരളത്തില്‍ മഴ കനത്തേക്കും. വടക്ക് – വടക്ക് പടിഞ്ഞാറൻ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമാകുന്നതോടെ കേരളത്തിലെ മഴ സാഹചര്യവും മാറിയേക്കും. തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വ്യക്തമാകുന്നത്. ഇതിനോട് അനുബന്ധമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. അതിനിടെ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ലക്ഷദ്വീപില്‍ മിനിക്കോയ് ദീപില്‍ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച്‌ ഞായറാഴ്ചയാണ് കേരളത്തില്‍ എത്തേണ്ടത്. എന്നാല്‍, വൈകുമോയെന്ന് ആശങ്കയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5…

Read More