
മഴ; ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
ദുബൈയിൽൽ മഴ തുടർന്ന് എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക് ഫ്രം ഹോം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ജോലി സാന്നിധ്യം അത്യാവശ്യമായ ജോലികൾ ഒഴികെ മറ്റു ജീവനക്കാർക്കെല്ലാം ഉത്തരവ് ബാധകമാണ്. ദുബൈയിലെ വിവിധ സ്കൂളുകൾ, ക്ലാസുകൾ ഓൺലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.