ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

ഖത്തറില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരി 7 ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴ. വിവിധ ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴ പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Read More

കേരളത്തിൽ മഴ മുന്നറിയിപ്പ് ; 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഒരു ജില്ലയിലും പ്രത്യേകമായ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു….

Read More

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ഒമാനിൽ ജനുവരി രണ്ട് മുതൽ മഴയ്ക്ക് സാധ്യത

ജ​നു​വ​രി ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ ഒമാൻ സു​ൽ​ത്താ​നേ​റ്റി​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തി​​ന്റെ ഭാ​ഗ​മാ​യി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും. താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ ഇ​ടി​വ്, പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ട​ൽ, പൊ​ടി​ക്കാ​റ്റ് എ​ന്നി​വ​ക്കും സാ​ധ്യ​ത​യു​ണ്ട്. യാ​ത്ര ചെ​യ്യു​മ്പോ​ഴോ ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ഴും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​സ​ഖി​ലാ​യി​രു​ന്നു. 6.5ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടത്തെ താ​പ​നി​ല….

Read More

ഒമാനിലെ ചിലയിടങ്ങിളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാനിലെ ചിലയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും ദാഖിലിയ ഗവർണറേറ്റിന്റെയും ഹജർ പർവതനിരകളുടെയും ഭാഗങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. മിക്ക ഗവർണറേറ്റുകളിലും ഭാഗികമായി മേഘാവൃതമായ ആകാശമാണുള്ളതെന്നും ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറഞ്ഞു. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും ഒമാൻ കടൽ തീരത്തിന്റെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. മൂടൽമഞ്ഞും മഴയും കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സൗത്ത്…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം കൂടുതൽ ശക്തിയാർജ്ജിച്ചു; കേരളത്തിൽ 5 ദിവസം മഴ തുടരും: കേന്ദ്ര കാലാവസ്ഥ അറിയിപ്പ്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം കൂടുതൽ ശക്തയാർജ്ജിച്ചെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. ശക്തയാർജ്ജിച്ച ന്യൂന മർദ്ദംഅടുത്ത മണിക്കൂറുകളിൽ വടക്കൻ തമിഴ്‌നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനാണ് സാധ്യതയെന്നാണ് പ്രവചനം. ശേഷം വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ സാധ്യത തുടരും. കേരളത്തിൽ പൊതുവേ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. എന്നാൽ നിലവിൽ അടുത്ത…

Read More

ഒമാനിലെ വിവിധ വിലായത്തുകളിൽ മഴ പെയ്തു; രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവ്

അ​സ്ഥി​ര​കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. പ​ല​യി​ട​ത്തും കാ​റ്റി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ പെ​യ്ത​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​വൈ​ഖ്, റു​സ്താ​ഖ്, ബൗ​ഷ​ർ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ലാ​ണ് സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. മ​ഴ കി​ട്ടി​യ പ്ര​​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ൽ​ക്കെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു . അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​രു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​​പ്പെ​ടു​ത്തി​യ​ത് സൈ​ക്കി​ലാ​ണ്. 3.1ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്…

Read More

കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ടു ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 18 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 4 ജില്ലകളിൽ 18 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,…

Read More

ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയുടെ കളി ; ടെസ്റ്റ് ചാംമ്പ്യൻഷിപ്പിലെ ഇന്ത്യടെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടി

ഇന്ത്യ-ഓസ്ട്രേലിയ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം മഴയുടെ കളി. കനത്ത മഴമൂലം ആദ്യ ദിനം ആദ്യ സെഷനിലെ 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴമൂലം കളി നിര്‍ത്തിവെച്ചത്. 19 റണ്‍സോടെ ഉസ്മാന്‍ ഖവാജയും നാലു റണ്ണുമായി നഥാന്‍ മക്സ്വീനിയുമായിരുന്നു ക്രീസില്‍. പിന്നീട് ലഞ്ചിനുശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും വീണ്ടും മഴ കനത്തതോടെ അവസാന രണ്ട് സെഷനുകളിലെയും കളി ഒരു…

Read More

സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

Read More

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം വ്യാഴാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്…

Read More