സംസ്ഥാനത്ത് ചൂടിന് ചെറിയ ശമനം; അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൂടിന് ചെറിയ ശമനം ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നുവെങ്കിലും ചൂട് കൂടിവരികയാണ്. സംസ്ഥാനത്ത് ഉഷ്ണ തരംഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Read More

കേരളത്തിൽ ചൂട് കുറയും ; മെയ് 8 മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ ചൂട് കുറയുന്നു. മെയ് 8 മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. പാലക്കാടുൾപ്പെടെയുള്ള ജില്ലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തി.

Read More

ഖത്തറിൽ മെയ് 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഖത്തറിന്റെ വിവിധ മേഖലകളിൽ 2024 മെയ് 6, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2024 മെയ് 6 മുതൽ മെയ് 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇത് ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴയായി മാറാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. حسب آخر تحديثات نماذج التنبؤات العددية من المتوقع بمشيئة الله أن…

Read More

യുഎഇയിലേക്ക് വീണ്ടും മഴയെത്തുന്നു ; ഇന്ന് രാത്രി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ വിദഗ്ദരുടെ അറിയിപ്പ്. രാജ്യം ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റമാണ് ഇപ്പോൾ ദൃശ്യമാവുന്നതെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ സാധ്യത. നേരത്തെ ഏപ്രിൽ 16ന് വലിയ തോതിലുള്ള മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിന് ശേഷം മേയ് രണ്ടിനും മൂന്നിനും യുഎഇയിൽ മഴ ലഭിച്ചിരുന്നു. മേയ്…

Read More

ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. ആലിപ്പഴം വർഷിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്.

Read More

മഴയ്ക്ക് പിന്നാലെ യുഎഇയിൽ കൊതുക് ഭീഷണി; ചെറുക്കാൻ നടപടികളുമായി അധികൃതർ

ക​ന​ത്ത മ​ഴ പെ​യ്ത്​ മാ​നം തെ​ളി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന ഉ​റ​വി​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​തു​ക് ഭീ​ഷ​ണി ചെ​റു​ക്കാ​ൻ പ​ദ്ധ​തി സ​ജീ​വ​മാ​ക്കി​യ​താ​യി പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദേ​ശീ​യ അ​ടി​യ​ന്ത​ര, ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പു​മാ​യും പ്ര​ദേ​ശി​ക വ​കു​പ്പു​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ കൊ​തു​കു ന​ശീ​ക​ര​ണ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്​ അ​ധി​കൃ​ത​ർ ​പ്ര​വേ​ശി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത എ​മി​റേ​റ്റു​ക​ളി​ലെ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും പ​ദ്ധ​തി​യി​ൽ പ​ങ്കു​ചേ​രും. രാ​ജ്യ​ത്തു​ട​നീ​ളം കൊ​തു​ക് പെ​രു​കു​ന്ന ഹോ​ട്സ്പോ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​…

Read More

സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂരിഭാഗം മേഖലകളിലും വെളളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച വ​രെ ക​ടു​ത്ത കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​ദീ​ന, മ​ക്ക, ജി​ദ്ദ, അ​ബ​ഹ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സൗ​ദി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പും ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​സീ​ർ, ബ​ഹ, മ​ക്ക, മ​ദീ​ന, ജ​സാ​ൻ,…

Read More

ന്യൂന മർദം ; ഒമാനിൽ ഇന്ന് ഉച്ചമുതൽ മഴയ്ക്ക് സാധ്യത , സ്കൂളുകൾക്ക് വിദൂര പഠനം

ന്യൂനമർദം രൂപപെടുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴ മുന്നറയിപ്പ് പശ്​ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റിലേയും സ്വകാര്യ, വിദേശ സ്കൂളുകളിൽ വ്യാഴാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും പഠനമെന്ന്​ അധികൃതർ അറിയിച്ചു. ന്യൂന മർദ്ദത്തിന്‍റെ ആഘാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഫോർകാസ്റ്റ് ആൻഡ് എർലി വാണിങ്​ സിസ്റ്റം ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ നാസർ ബിൻ സഈദ് അൽ ഇസ്മായിലി പറഞ്ഞു. ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും കാലാവസ്ഥയുടെ ആഘാതം…

Read More

അബുദാബിയുടെ വിവിധ മേഖലകളിൽ മെയ് 5 വരെ മഴയ്ക്ക് സാധ്യത

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 2024 മെയ് 5, ഞായറാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു. അബുദാബി നഗര പ്രദേശങ്ങളിൽ മെയ് 2 വരെ ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ട്. തുറന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അൽ ഐൻ മേഖലയിൽ മെയ് 2 വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ, ശക്തമായ പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവ അനുഭവപ്പെടാനിടയുണ്ട്. അൽ ഐനിലെ തെക്കൻ മേഖലകളിൽ മെയ് 2 മുതൽ 5…

Read More

എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

കേരളത്തിൽ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പിനിടെ നേരിയ ആശ്വാസവുമായി എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. നേരിയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതേസമയം നാളെ 12 ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി പ്രവചിച്ചിരിക്കുന്നത്. മാത്രവുമല്ല മെയ് 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

Read More