മഴക്ക് ശമനമില്ല; അസമിൽ മരണസംഖ്യ 106 ആയി

അസമിൽ പ്രളയത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്നത് ഓറഞ്ച് അലർട്ടിലേക്ക് മാറിയിരിക്കുകയാണ്. അസമിൽ മുഖ്യമന്ത്രി ദുരിതാശ്വാസ നടപടികൾഏകോപിപ്പിക്കുന്നുണ്ട്. 4 ലക്ഷം രൂപ വീതം സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മരിച്ചവരിൽ ​ഗോവാൽപാരയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. കാസിരം​ഗ ദേശീയ ഉദ്യാനത്തിൽ 174 ലധികം വന്യമൃ​ഗങ്ങൾ ഇതിനോടകം…

Read More

കനത്തമഴ; മുംബൈയിൽ വെള്ളക്കെട്ട്; അനന്ത് അംബാനിയുടെ വിവാഹത്തിന് ചാർട്ടർ ചെയ്ത വിമാനങ്ങളെയും ബാധിക്കും

മുംബൈയിലെ കനത്ത മഴയെത്തുടർന്നു നഗരത്തിൽ വെള്ളക്കെട്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതു ഗതാഗത തടസ്സം സൃഷ്ടിച്ചു. വിമാന സർവീസുകളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ ഇന്നു നടക്കുന്ന വിവാഹത്തിനു ഒട്ടേറെ വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഈ വിമാനങ്ങളേയും ബാധിച്ചേക്കാം. അതിഥികളുമായി നൂറിലധികം വിമാനങ്ങളാണ് മുംബൈയിലേക്ക് എത്താനിരിക്കുന്നത്. വെള്ളിയാഴ്ച നഗരത്തിലുടനീളം യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവി മുംബൈയിലും താനെയിലും ഓറഞ്ച്…

Read More

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ ,എറണാകുളം, തൃശൂർ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായി കർണാടക, കൊങ്കൺ മേഖലകളിലും മഴ ശക്തി പ്രാപിച്ചേക്കും. അതേസമയം, കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും, സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read More

കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി

കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. മേഖലയിൽ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29 നാരംഭിച്ച അമർനാഥ് തീർത്ഥാടനത്തിൽ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേർ ഭാഗമായി. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 19ന് തീർത്ഥാടനം അവസാനിക്കും.

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തില്‍ മഴ മുന്നറിയിപ്പ് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് കള്ളകടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ട്. ഉയർന്ന, വേഗമേറിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്.

Read More

കേരളത്തിൽ മഴ സാധ്യത: 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Read More

വേനൽ കടുക്കുന്നതിനിടെ ആശ്വാസമായി സൗ​ദി അ​റേ​ബ്യ​യിൽ മഴ

സൗ​ദി അ​റേ​ബ്യ​യാ​കെ ക​ടു​ത്ത വേ​ന​ലി​ൽ ​എ​രി​പൊ​രി കൊ​ള്ളു​മ്പോ​ൾ തെ​ക്ക​ൻ മേ​ഖ​ല​ക്ക്​​ കു​ളി​രാ​യി അ​സീ​ർ പ്ര​വി​ശ്യ​യി​ൽ മ​ഴ​യും ഇ​ടി​മി​ന്ന​ലും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി അ​ബ​ഹ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി​രു​ന്ന മ​ഴ ഇ​ന്ന​ലെ​യോ​ടെയാണ് ഖ​മീ​സ്​ മു​ശൈ​ത്തി​ലു​മെ​ത്തിയത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ശ​ക്ത​മാ​യ വേ​ന​ൽ ചൂ​ട് ആ​യി​രു​ന്നു. മ​ഴ​യെ​ത്തി​യ​തോ​ടെ ക​ടു​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ സൗ​ദി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നും ഇ​ത​ര ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി​പേ​രാ​ണ് അ​ബ​ഹ​യി​ലെ സു​ഖ​മു​ള്ള കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യി​ട്ടു​ള്ള​ത്. മ​ഴ കൂ​ടി​യാ​യ​തോ​ടെ സ​ന്തോ​ഷ​വും ഇ​ര​ട്ടി​യാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ങ്ങോ​​ട്ടേ​ക്ക്​ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം വ​ർ​ധി​ക്കും….

Read More

ഇത്തവണ ജൂൺ മാസം കേരളത്തിൽ ലഭിച്ച മഴയുടെ അളവിൽ കുറവ് ; മാഡൻ ജൂലിയൻ ഓസിലേഷൻ പ്രതിഭാസം അനുകൂലമാകാത്തത് മഴ കുറയാൻ കാരണമായി

ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ് എന്ന് കാലാവസ്ഥ വിഭാഗം. ജൂണിൽ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 എംഎം മഴ മാത്രമാണ്. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുനെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല. കഴിഞ്ഞ വർഷം 60 ശതമാനം മഴക്കുറവ് ആയിരുന്നു. 1976 നും 1962…

Read More

ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത: കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങലില്‍ പെയ്ത അത്ര മഴയ്ക്ക് ഇനി സാധ്യതയില്ല. വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്ബലപ്പുഴ താലൂക്കുകളിലാണ് അവധി. വയാനാട് അടക്കമുള്ള ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമില്ല. ഇന്ന് ഒരു…

Read More