സൗദി അറേബ്യ: മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ഓഗസ്റ്റ് 25 മുതൽ 29 വരെ സൗദി അറേബ്യയുടെ മിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഈ കാലയളവിൽ മക്ക, അസിർ, അൽ ബഹ, ജസാൻ മുതലായ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മേഖലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്,…

Read More

ഒമാനിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗത്ത് അൽ ബതീന, അൽ ദാഖിലിയ മുതലായ ഗവർണറേറ്റുകളുടെ മലയോര പ്രദേശങ്ങൾ, അൽ ദഹിറയുടെ വിവിധ ഭാഗങ്ങൾ, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ, ദോഫാർ മുതലായ ഗവർണറേറ്റുകൾ എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. ഈ മേഖലകളിൽ വാരാന്ത്യത്തിൽ പത്ത് മുതൽ നാല്പത് മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഹജാർ മലനിരകളിലും പരിസരങ്ങളിലും…

Read More

ഖത്തറിൽ ചൂട് തുടരും; വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഖത്തറിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൂട് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, 2023 ഓഗസ്റ്റ് 18, 19 തീയതികളിൽ ഖത്തറിൽ വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഓഗസ്റ്റ് 18, 19 തീയതികളിൽ അന്തരീക്ഷ താപനില 33 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. حالة الطقس المتوقعة لعطلة…

Read More

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അഞ്ച് ജിലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പ്രധാനമായും വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത ഇടിമിന്നലും കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇടുക്കി തൃശ്ശൂർ, പാലക്കാട് മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലും ശക്തമായ മഴക്ക്…

Read More

ഒമാനിൽ മെയ് 18 മുതൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2023 മെയ് 18, വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിന്റെ മലയോര മേഖലകളിലും, തീരപ്രദേശങ്ങളിലും മെയ് 18 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മഴ മെയ് 22, തിങ്കളാഴ്ച വരെ തുടരാനിടയുണ്ട്. അൽ ഹജാർ മലനിരകളുടെ കിഴക്കൻ, മധ്യ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത്…

Read More

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ തുടരും

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നിറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത്…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇതിന്റെ ഫലമായി ഇന്നു മുതൽ തിങ്കളാഴ്ച വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തി കൂടിയ ന്യൂനമർദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ്…

Read More