ഖത്തർ: വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ 2023 നവംബർ 8 മുതൽ ഈ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. عودة فرص الأمطار من اليوم وخلال عطلة نهاية الاسبوع . #قطر Rain chances return from today and over the weekend. #Qatar pic.twitter.com/2PJcTNIy6O…

Read More

യുഎഇയുടെ ഏതാനം ഇടങ്ങളിൽ നവംബർ 8 വരെ മഴയ്ക്ക് സാധ്യത

യുഎഇയുടെ ഏതാനം മേഖലകളിൽ 2023 നവംബർ 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 4 മുതൽ നവംബർ 8 വരെ യു എ ഇയിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു എ ഇയുടെ വടക്ക്, കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ കാലയളവിൽ ശക്തമായ…

Read More

സൗദിയിൽ നവംബർ 7 വരെ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയിൽ നവംബർ 7 വരെ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസിന്റെ ജാഗ്രതാ നിർദ്ദേശം. ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നവംബർ 3 മുതൽ നവംബർ 7 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. റിയാദ്,…

Read More

ഒമാനിൽ നവംബർ 9 വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2023 നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 5 മുതൽ നവംബർ 9 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഹിറാഹ്, മസ്‌കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ…

Read More

കുവൈത്തില്‍ വെള്ളിയാഴ്ച വരെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കുവൈത്തില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥ കാരണം കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തെക്കുപടിഞ്ഞാറൻ കാറ്റു വീശുന്നതിനാല്‍ തിരമാലകൾ 6 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.

Read More

ഖത്തറിൽ ഈ ആഴ്ചയിലും മഴ തുടരാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

ഖത്തറിൽ ഈ ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ മഴ ഈ ആഴ്ച്ച വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് നിലവിൽ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. استمرار فرص الأمطار خلال الأسبوع القادم Continuation of chances of rain during next week#Qatar #قطر pic.twitter.com/9p5EgEgwx3…

Read More

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത; ഈ ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ഈ മാസം 29 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. അതേസമയം ബംഗാൾ ഉൾക്കടലിലെ ഹമൂൺ…

Read More

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരുന്ന വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായതോ ഇടത്തരമോ ആയ മഴയ്ക്കും ഇടി,മിന്നൽ എന്നിവ തുടരാനും സാധ്യതയുണ്ട്. സെപ്റ്റംബർ 28,29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ആൻഡമാൻ കടലിൽ വെള്ളിയാഴ്ചയോടെ…

Read More

സൗദി അറേബ്യ: സെപ്റ്റംബർ 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

സൗദിയുടെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 13, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. ഇന്ന് മുതൽ ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മക്കയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. من #السبت إلى #الأربعاء 9 – 2023/9/13م، استمرار فرص هطول #الأمطار على…

Read More

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ‍വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്;‍; 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവോണ ദിനമായ ഇന്നലെ കേരളത്തിലെ 13 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ചിരുന്നു. തെക്കൻ കേരളത്തിൽ ഇന്നലെ വൈകുന്നേരവും രാത്രിയിലും…

Read More