സൗദിയിൽ ഡിസംബർ 27 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഡിസംബർ 27, ബുധനാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 ഡിസംബർ 22 മുതൽ 27 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മക്ക, മദീന, ജിദ്ദ, ഹൈൽ, സകാക, റിയാദ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം…

Read More

കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബർ 8 ,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതുപോലെ നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ കേരളത്തിൽ…

Read More

കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച മഴ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്തു. പകൽ മുഴുവൻ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇന്നും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ യാസർ അൽ-ബലൂഷി അറിയിച്ചു. മൂടല്‍മഞ്ഞും മഴയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധപുലർത്തണം. തണുപ്പ് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യമുണ്ടായാൽ…

Read More

കേരളത്തിൽ മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ കനക്കുന്നു. അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തമിഴ്‌നാടിനു മുകളിൽ കേരളത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ. കേരള-തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു…

Read More

ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു

ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി ഒമാൻന്റെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ഞായറാഴ്ചവരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ 20മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Read More

മസ്‌കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

ന്യൂനമർദത്തിൻറെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർവരെ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. 20 മുതൽ 55 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ…

Read More

ജിദ്ദയിലും മക്കയിലും മഴ; റോഡുകളിൽ വെള്ളം ഉയർന്നു

ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ മേഘാവൃതമായിരുന്നു അന്തരീക്ഷം. ഉച്ചയോടെ ജിദ്ദയുടെയും മക്കയുടെ പല ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. ചില സ്ഥലങ്ങളിൽ മഴ ശക്തമായി തന്നെ പെയ്തു. റോഡുകളിൽ വെള്ളം കയറിതോടെ ഏതാനും റോഡുകൾ അടച്ചിടേണ്ടി വന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി വസ്തുക്കൾ ഒലിച്ച് പോയി. വാഹനങ്ങൾ…

Read More

ഒമാനിൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യത

ഒമാനിൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 16-ന് വൈകീട്ട് മുതൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. Weather Report (1)Weather condition during 16th – 19th of November 2023 pic.twitter.com/ZqsfxXcu6y — الأرصاد العمانية (@OmanMeteorology) November 14, 2023 നവംബർ 16 മുതൽ മുസന്ദം ഗവർണറേറ്റിൽ ഇടിയോട് കൂടിയ മഴ, കാറ്റ്,…

Read More

സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യത

സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക, മദീന റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയിലാകും പൊടിക്കാറ്റ് അനുഭവപ്പെടുക. ജസാന്‍, അബഹ ഖമീസ് മുശൈത്ത്, മഹാഇല്‍, അല്‍ബഹ, മക്ക, മദീന, താഇഫ്, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ…

Read More

സൗദിയിൽ നവംബർ 16 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 നവംബർ 16, വ്യാഴാഴ്‌ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2023 നവംബർ 13 മുതൽ നവംബർ 16 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. من #الاثنين إلى #الخميس القادم، أمطار…

Read More