സ്പീക്കർ എ.എൻ ഷംസീറിന്റെ പരാതി ; വന്ദേഭാരത് ടിടിഇക്ക് എതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ

വന്ദേഭാരത് എക്‌സ്പ്രസിൽ സ്പീക്കർ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്‍റെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ.യൂണിയനുകൾ സമ്മർദം ശക്തമാക്കിയതിന് പിന്നാലെയാണ് റെയിൽവേയുടെ തീരുമാനം. സ്പീക്കർ എ എൻ ഷംസീറിന്റെ പരാതി പ്രകാരമായിരുന്നു വന്ദേഭാരതിലെ ജോലിയിൽ നിന്ന് നീക്കിയത്.സംഭവം വൻ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതർ തീരുമാനം പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടക്കുന്നത്. കുടംബത്തോടൊപ്പം വന്ദേ ഭാരതിന്‍റെ എക്സിക്യൂട്ടീവ് ക്ലാസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ….

Read More