പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിലാണ് സംഭവം.റെയിൽവെ ട്രാക്കിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.മരിച്ച രണ്ട് പേരും പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു.അതിഥി തൊഴിലാളികളാണ് ഇവരെന്നും പൊലീസ് പറയുന്നു. എന്നാൽ രണ്ട് പേരുടെയും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചതാവാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിയായ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More