കേരളത്തിന് റെയിൽവേ വികസനത്തിനായി 3042 കോടി രൂപ ; പ്രഖ്യാപനം നടത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 15,742 കോടി മൊത്തം നിക്ഷേപമുണ്ടെന്നും രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റെയിൽവേക്ക് റെക്കോർഡ് ബജറ്റ് അനുവദിച്ചത്തിന് പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി. ഇത് യുപിഎക്കാലത്തേക്കാള്‍ ഇരട്ടിയാണ്. രാജ്യത്ത് 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും അനുവദിക്കും. റെയിൽവേ സൂരക്ഷക്ക് വേണ്ടി…

Read More

കേരളത്തിലെ റെയിവേ വികസനം ; സംസ്ഥാന സർക്കാരിൻ്റെ സഹകരണം കുറവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്‍റെ സഹകരണം കുറവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്ത്.എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ല.എംപിമാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.കേരളത്തിന് കൂടുതൽ വന്ദേ ഭാരത്‌ ട്രെയിനുകൾ വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ലോബിയുടെ മേധാവിത്തം മറികടക്കാൻ ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ചിട്ടുള്ള പദ്ധതികൾക്കുള്ള…

Read More