ദുബൈയെ കൂടുതൽ സ്മാർട്ടാക്കാൻ റെയിൽ ബസ് വരുന്നു; 40 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് റെയിൽ ബസിനുള്ളത്

പൊതുഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന റെയിൽ ബസ് സംവിധാനം അവതരിപ്പിച്ച് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാകാനുള്ള ദുബൈയുടെ യാത്രയിൽ നാഴികക്കല്ലാകും റെയിൽ ബസ്. സൗരോർജ്ജത്തിലോടുന്ന, ഡ്രൈവറില്ലാത്ത, ഒരു ബസിന്റെ മാത്രം വലിപ്പമുള്ള വാഹനം. ആകെ 11.5 മീറ്റർ നീളവും 2.9 മീറ്റർ ഉയരവും. മദീനത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവണ്മെന്റ് ഉച്ചകോടിക്കിടെയാണ് ആർടിഎ റെയിൽ ബസ് എന്ന ത്രീഡി പ്രിന്റഡ് വാഹനം അവതരിപ്പിച്ചത്. പണി തീർന്ന് ഓടിത്തുടങ്ങിയാൽ…

Read More

കേരളത്തിൽ110 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കും; മൂന്ന് മാസത്തിനകം വളവുകൾ നിവർത്തുമെന്ന് റെയിൽവേ

ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ. മൂന്ന് മാസത്തിനകം വളവുകൾ നിവർത്തൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം ഭൂമി ഏറ്റെടുക്കൽ സമയമെടുക്കുന്ന പ്രക്രിയയാണ്. ട്രെയിനുകൾക്ക് വേഗം കൂട്ടാൻ കഴിയുന്ന തരത്തിൽ വളവുകൾ നിവർത്തുക എന്നതാണ് ഞങ്ങളുടെ ആശയം. ഞങ്ങളുടെ ഡിവിഷന് കീഴിലുള്ള റെയിൽവേ ലൈനുകളിൽ അനുവദനീയമായ…

Read More

സില്‍വര്‍ലൈന്‍ തള്ളാതെ കേന്ദ്രം;മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക്

കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. ചൊവ്വാഴ്ച വന്ദേഭാരത് സര്‍വീസിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് തീവണ്ടി സില്‍വര്‍ലൈനിന് ബദലാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ രാഷ്ട്രീയവിവാദങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഒഴിവാക്കിയെന്ന് ആരു പറഞ്ഞു എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. നിലവിലുള്ള ഡി.പി.ആര്‍. പ്രായോഗികമല്ല. കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റമില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. വന്ദേഭാരതും സില്‍വര്‍ലൈനും രണ്ടാണ്. നിലവിലെ വിശദപദ്ധതിരേഖയില്‍ നിന്നുമാറി സില്‍വര്‍ലൈനിന്റെ…

Read More

ഇത്തിഹാദ് റെയിൽ അബുദാബിയുടെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

ഇത്തിഹാദ് റെയിലിനെ അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. പുതിയ പാതയുടെ നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.  ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെർമിനലുമായി ബന്ധിപ്പിച്ചത്. ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ഫ്രൈറ്റ് ടെർമിനലിനെ ബന്ധിപ്പിച്ചതോടെ ചരക്കുനീക്കം സുഗമമാകും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റെയിൽ റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ  പറഞ്ഞു. 2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന ഫ്രൈറ്റ് ടെർമിനലിന് വർഷത്തിൽ…

Read More