
ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ പരിശോധന; രേഖകൾ പിടിച്ചെടുത്തു
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സിബിഐ പരിശോധന. ശിവകുമാറിന്റെ സ്വദേശമായ രാമനഗരയിലെ വീട്ടിലടക്കം എത്തിയ സി.ബി.ഐ. സ്വത്തുക്കളുടെ രേഖകള്‍ പരിശോധിച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് റെയ്ഡ്. ശിവകുമാറിന്റെ വീടിനുപുറമേ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും ബുധനാഴ്ച സി.ബി.ഐ. സംഘം പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിന്റെപേരില്‍ സി.ബി.ഐ. കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന….