യൂട്യൂബർമാർക്ക് എതിരായ ആദായ നികുതി വകുപ്പ് അന്വേഷണം; കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്

യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ  ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ചില യൂട്യൂബർമാർ നാളിതുവരെ നയാപൈസ പോലും ടാക്സ് അടച്ചിരുന്നില്ല. മറ്റു യൂട്യൂബർമാർക്കും അടുത്തയാഴ്ച മുതൽ നോട്ടീസ് അയക്കും. നികുതിയടച്ചിട്ടില്ലെങ്കിൽ അതിന് തയാറാകാൻ ആവശ്യപ്പെടും. ഇന്നലെയാണ് സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ്…

Read More

ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ; 100 ഇടങ്ങളിൽ പരിശോധന

ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന.  ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാധ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.

Read More

ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂ; ബിബിസി ഓഫിസ് പരിശോധനയ്‌ക്കെതിരെ തരൂർ

ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശശി തരൂർ എംപി. ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’  തരൂർ ട്വീറ്റ് ചെയ്തു….

Read More

ബിബിസി ഓഫിസിലെ റെയ്ഡ്: സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് യുകെ സർക്കാർ

ബ്രിട്ടിഷ് മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുകെ സർക്കാർ. സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരിനു പുറമേ ബിബിസിയും നടപടികളോടു പ്രതികരിച്ചു. ഡൽഹി, മുംബൈ നഗരങ്ങളിലെ പരിശോധനകളോടു പൂർണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ബിബിസിയുടെ പ്രതികരണം. രാജ്യാന്തര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. റെയ്ഡല്ല, സർവെയാണ് നടത്തിയതെന്നാണ് നികുതി…

Read More

എൻഐഎ റെയ്ഡ് വിവരം ചോർന്നതായി സംശയം: നേതാക്കൾ മുങ്ങി

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലെ എൻഐഎ റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോർന്നെന്നു സംശയം. പിഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുൻപു സ്ഥലംവിട്ടതാണു സംശയത്തിനിടയാക്കിയത്. മുൻ സംസ്ഥാന സെക്രട്ടറി നിസാറിൻറെ വീട്ടിൽനിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു. കൊല്ലത്ത് മുൻ ജില്ലാ പ്രസിഡൻറിൻറെ വീട്ടിൽനിന്ന് ഫോണുകൾ പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മുൻ ദേശീയ പ്രസിഡൻറ് ഒഎംഎ സലാമിൻറെ സഹോദരൻറെ വീട്ടിലും പരിശോധന നടന്നു.

Read More

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ്: തമിഴ്‌നാട്ടിൽ എൻഐഎയുടെ റെയ്ഡ്

കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂർ നഗരത്തിൽമാത്രം 21 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. പുലർച്ചെ അഞ്ച് മണി മുതലാണ് പരിശോധന ആരംഭിച്ചത്. െചന്നൈയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്. ഒക്ടോബർ 23ന് പുലർച്ചെ നാലിന് കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു…

Read More