കർണാടകയിൽ പേന മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചു; ആശ്രമത്തിലെ അദ്ധ്യാപകനെതിരെ കേസ്

കർണാടകയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് അദ്ധ്യാപകൻ. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. പേന മോഷ്ടിച്ചെന്നാരോപിച്ച് ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനം ഇൻ ചാർജായ വേണുഗോപാലും സഹായികളും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം പൂട്ടിയിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. വിറക്, ബാറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ‘ഒരു അദ്ധ്യാപകനും വേറെ രണ്ടുപേരും ചേർന്നാണ് എന്നെ അടിച്ചത്. ആദ്യം വിറക് കൊണ്ടടിച്ച്…

Read More