
പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല; കഴിവും ആത്മാര്‍ത്ഥതയും വേണം: റായ് ലക്ഷ്മി
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഒരു അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍. എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത്. പക്ഷെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍…