പാലക്കാട് വീണ്ടും ലീഡ് മാറിമറിയുന്നു; യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ

പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ മുന്നേറ്റം. പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. 2021-ൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്തന്‍ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയില്‍നിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ…

Read More

‘പാലക്കാട്‌ രാഹുൽ തന്നെ; ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ അഭിനന്ദനങ്ങൾ’; വി.ടി ബൽറാം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം ഉറപ്പിച്ച തരത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. പാലക്കാട്‌ രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്‍റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങളെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.  പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാലക്കാട് ബിജെപി…

Read More

ബിജെപിയെ തകർത്ത് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ; യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി

പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിൽ.  പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.  എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്  ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി…

Read More

‘പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി വോട്ടില്‍ ജയിക്കും’; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയെന്ന് കെ സുധാകരൻ

പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ റെയ്ഡ് നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് ശുക്രദശയെന്നാണെന്നും ഇനി പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി വോട്ടില്‍ രാഹുൽ ജയിക്കുമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.  പൊലീസിനെതിരെ നിയമ പരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പൊലീസ് പരിശോധനയില്‍ കോൺ​ഗ്രസ് നേതാക്കളിൽ നിന്ന് കള്ളപ്പണം കിട്ടിയോ. തിരിച്ചുപോകുമ്പോൾ ഒരു ക്ഷമാപണം പോലും നടത്താന്‍ പൊലീസ് തയ്യാറായില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കൈ…

Read More

ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം – ബിജെപി അവിശുദ്ധ ബന്ധം; സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കൊടകര കുഴൽപ്പണ കേസ് പാലക്കാട്‌ ചർച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാർത്ഥി സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കൊടകര ചർച്ചയായാൽ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിൻ കൊടകര ചർച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാർ കൊടകര ചർച്ചയാകില്ലെന്നു പറഞ്ഞാൽ അതിൽ യുക്തിയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.  “ഇതേത് മുന്നണിയുടെ സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചർച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന…

Read More