‘മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ തരണം’; രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ നൽകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎംഎൽ). 2008ൽ അന്നത്തെ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം ഈ കത്തുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതിനുശേഷം കത്തുകൾ സ്വകാര്യമായി സൂക്ഷിച്ചുവരികയായിരുന്നു. 1971ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ പിഎംഎംഎല്ലിന് നൽകിയിരുന്നു. അന്ന് പിഎംഎംഎൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (എൻഎംഎംഎൽ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനുശേഷമാണ് 2008ൽ…

Read More

മാച്ച് ഫിക്സിംഗ് പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഡൽഹിയിലെ രാംലീല മൈതാനിയില്‍ ഇന്‍ഡ്യാ സഖ്യം സംഘടിപ്പിച്ച റാലിയിലെ മാച്ച് ഫിക്സിംഗ് പരാമർശങ്ങൾക്കെതിരെയാണ് പരാതി. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ കുമാർ എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പൊതുയോഗത്തിനിടെ രാഹുൽഗാന്ധി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് പ്രതികരിച്ചു. അവ മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും ഗുരുതരമായ…

Read More

“വാഗ്ദാനങ്ങൾ പോലെ സത്യപ്രതിജ്ഞയും മറന്നുപോയോ?”; രാഹുലിനെതിരായ പോസ്റ്ററിൽ പ്രിയങ്ക ഗാന്ധി

നിർണായക ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം ആരോപണങ്ങളുമായി കളം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കോൺഗ്രസും. സോഷ്യൽ മീഡിയയിൽ ഇരുപാർട്ടികൾക്കിടയിലുള്ള പോസ്റ്റർ യുദ്ധം അനുദിനം വർധിച്ചുവരികയാണ്. അതിനിടെ രാഹുൽ ഗാന്ധിയെ പുതിയ കാലത്തെ രാവണനായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റർ ബിജെപിയുടെ ഔഡോഗിക എക്‌സ് ഹാൻഡിൽ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. ഈ പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ‘ബഹുമാന്യനായ നരേന്ദ്രമോദി ജി ജെ.പി നദ്ദ ജി, രാഷ്ട്രീയവും സംവാദവും ഏത് തരം അധഃപതനത്തിലേക്കാണ് നിങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക…

Read More

പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; ‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്ന് രാഹുൽ’

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണ്” രാഹുൽ പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേര്‍ക്കുന്നത് ഇന്ത്യവിരുദ്ധത വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി…

Read More

പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; ‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്ന് രാഹുൽ’

ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണ്” രാഹുൽ പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേര്‍ക്കുന്നത് ഇന്ത്യവിരുദ്ധത വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി…

Read More

പട്‌നയിൽ പ്രതിപക്ഷ പ്രത്യാശ;രാഹുലിനെയും ഖാർഗെയെയും നിതീഷ് കുമാർ വിമാനത്താവളത്തിൽ സ്വീകരിച്ച്‌ നിതീഷ് കുമാർ

പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പോടിയായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് ഊർജം പകരുന്ന യോഗത്തിൽ 15 പാർട്ടികളാണ് പങ്കെടുക്കുന്നത്. ആറ് മുഖ്യമന്ത്രിമാരാണ് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ പശ്ചിമബംഗാളിൽനിന്ന് മമത ബാനർജി, ഡൽഹിയിൽനിന്ന് അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിൽനിന്ന് ഭഗ്‌വന്ത് മൻ, തമിഴ്‌നാട്ടിൽനിന്ന് എംകെ സ്റ്റാലിൻ എന്നിവർ വ്യാഴാഴ്ച രാത്രി തന്നെ പട്‌നയിലെത്തി. ജാർഖണ്ഡ്…

Read More

നാഗ്പൂരിൽ നിന്ന് റാലി നടത്താൻ രാഹുൽ ഗാന്ധി

അയോഗ്യത, സവർക്കർ വിവാദങ്ങള്‍ തുടരുന്നതിനിടെ ഏപ്രിൽ മൂന്നാം വാരം നാഗ്പൂരില്‍ റാലി നടത്താന്‍ രാഹുല്‍ ഗാന്ധി. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താൻ അനുമതി ലഭിച്ചില്ലെങ്കില്‍ അതും രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏപ്രിൽ 20 നും 25 നും ഇടയ്ക്കാണ് റാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തുടനീളം റാലി നടത്താൻ കോൺ​ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാ​ഗമായുള്ള റാലി എന്നാണ് കോൺ​ഗ്രസ് നേതൃത്വം വിശേഷിപ്പിക്കുന്നത്.  നാ​ഗ്പൂരിൽ നിന്ന് റാലി തുടങ്ങുന്നതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആർഎസ്എസ്…

Read More

രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധി’: അമിതേഷ് ശുക്ല

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംഎൽഎ അമിതേഷ് ശുക്ല. ”രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധിയാണ്. അദ്ദേഹത്തിന് മഹാത്മാഗാന്ധിയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. മഹാത്മാ ഗാന്ധി ദണ്ഡി മാർച്ച് നടത്തി”– അദ്ദേഹം പറഞ്ഞു. രാഹുലിനെ ‘രാഷ്ട്രപുത്രൻ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, താൻ പ്രസ്താവന നടത്തുന്നത് ഉത്തരവാദിത്തത്തോടെയാണെന്നും വ്യക്തമാക്കി. ”ഞാൻ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ പെട്ടയാളാണ്. എന്റെ പിതാവിൽ നിന്നും…

Read More

യുഡിഎഫിന്റെ രാജ്ഭവൻ സത്യ​ഗ്രഹം ഇന്ന്

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച്  യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന  മാര്‍ച്ചില്‍ കേരളത്തിന്‍റെ ചുമലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി  താരീഖ് അന്‍വര്‍, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. രാഹുലിനെ  അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍  നേരത്തെ ഏകദിന സത്യഗ്രഹസമരം നടത്തിയിരുന്നു. എംപി സ്ഥാനം പോയശേഷം  രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്ന ഏപ്രില്‍ 11ന് റാലി സംഘടിപ്പിക്കാനും  കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം,…

Read More

രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് തരൂർ; പ്രതിഷേധവുമായി നേതാക്കള്‍

അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതാക്കള്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ചോദ്യം ചോദിക്കുന്നവരെ ശിക്ഷിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ ആരോപിച്ചു. ഇത്തരം നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം…

Read More