
രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; മാനനഷ്ടക്കേസിലെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് പറയും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. മാനനഷ്ടക്കേസിൽ നിരപരാധിയാണെന്ന് കാണിച്ച് നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. വിധി അനുകൂലമായാൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും.കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീളും. സുപ്രീം കോടതിയെ സമീപിക്കുകയാണ് രാഹുൽ ഗാന്ധിക്ക് മുന്നിലുള്ള ഏക വഴി. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ കിട്ടിയെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി എം എൽ എയും…