രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ യാത്ര നടത്തുക. രാവിലെ പതിനൊന്നോടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഥൗബലില്‍ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക….

Read More

‘രാഹുലിന് ജാമ്യം നിഷേധിക്കാൻ മെഡിക്കൽ റിപ്പോർട്ട് അട്ടിമറിച്ചു, ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?’; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജം എന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വിഡിസതീശൻ രംഗത്ത്. രാഹുലിൻറെ ആരോഗ്യം മോശം ആയിരുന്നു. പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൂടുതൽ ചികില്‌സയ്ക്ക് ബംഗളൂരുവിലേക്ക് 15 ന് കൊണ്ട് പോകാൻ ഇരുന്നതാണ്. ന്യൂറോ രോഗത്തിന് ബിപി പരിശോധിച്ചാൽ മതിയോ?. ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രണ്ടാമത്തെ മെഡിക്കൽ പരിശോധന അട്ടിമറിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു. ആശുപത്രിയിലെ ഡോകടർ, പോലീസ് എല്ലാവരും…

Read More

സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി, കനത്ത തിരിച്ചടി ഉണ്ടാകും; രാഹുലിന്റെ അറസ്റ്റിൽ കെ സുധാകരൻ

സർ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സ്തുതിപാഠകരാൽ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവർത്തിക്കുന്നത്. രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി. പൊലീസ് മർദനമേറ്റ രാഹുലിനെ ആശുപത്രിയിൽനിന്നു ചികിത്സ കഴിഞ്ഞ് വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനൽ കേസിലെ പ്രതികളെ…

Read More

വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും രാജ്യത്ത് ഇല്ലാതാക്കുക ലക്ഷ്യം, അതിന് മോദിയെ തോൽപ്പിക്കണം; രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസും മോദിയും രാജ്യത്ത് വിദ്വേഷം പടർത്തുന്നു. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കടതുറക്കുകയാണ് കോൺഗ്രസ്. മോദിക്കെതിരേ പോരാടുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകളാണ് തന്റെ പേരിലുള്ളതെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഇതൊന്നും കാര്യമാക്കുന്നില്ലെന്നും രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിലാണ് താൻ താമസിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിൽ മോദി തോൽക്കണമെങ്കിൽ തെലങ്കാനയിൽ ബി.ആർ.എസും മജ്‌ലിസ്…

Read More

സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം; രാഹുൽ മാങ്കൂട്ടത്തിൽ

സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെതിരായ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ സർക്കാരിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. റോബിൻ ബസിന് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നുവെന്ന് രാഹുൽ ആരോപിച്ചു. മന്ത്രിമാർക്ക് യാത്ര ചെയ്യാൻ വാങ്ങിയ ബസ്സിന് ഇക്കൂട്ടർ വഴിനീളെ സല്യൂട്ട് നൽകുന്നുവെന്നുമാണ് പരിഹാസം. രണ്ട് ബസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒന്ന് ഒരു സാധാരണക്കാരൻ കൈയ്യിലെ സമ്പാദ്യം കൊണ്ട് വാങ്ങിയ ബസ് ആണെന്നും രണ്ടാമത്തേത് ഹൃദയശൂന്യനായ…

Read More

രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരും: രാഹുൽ ​ഗാന്ധി

രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രാജസ്ഥാൻ കോൺ​ഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ വിമത ശല്യത്തിൽ വലഞ്ഞ് നിൽക്കുകയാണ് രാജസ്ഥാനിൽ കോൺ​ഗ്രസും ബിജെപിയും എന്നതാണ് വാസ്തവം. നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്. രാഹുൽ ​ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും തെലങ്കാനയിലും കോൺ​ഗ്രസിന് വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രാചരണ രം​ഗത്തേക്ക് രാഹുൽ ​ഗാന്ധി…

Read More

‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ’; അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

തൻ്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി.മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി.വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല.എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.മോദിയുടെ ആത്മാവ്അ ദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി.ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്.ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ.ഇന്ത്യ എന്ന ആശയത്തിനായുള്ള…

Read More

 പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുന്നു: വിമര്‍ശനവുമായി രാഹുൽ ഗാന്ധി

അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. രാഹുലിന്‍റെ ആരോപണം ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.  ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്. കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു….

Read More

ഏകദിന ലോകകപ്പ് ; ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം, തുടക്കത്തിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് കോലിയും രാഹുലും ചേർന്ന്

മുന്‍നിര തകര്‍ന്നിട്ടും ഏകദിന ലോകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ…

Read More

‘വയനാടും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോഴെല്ലാം അത് കൂടുതൽ ശക്തമാകും’: രാഹുൽ ഗാന്ധി

വയനാടും താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ബിജെപി ശ്രമിക്കുമ്പോഴെല്ലാം അതു കൂടുതൽ ശക്തമാകുമെന്നു രാഹുൽ ഗാന്ധി എംപി. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി കെപിസിസി ഒരുക്കിയ ‍സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കവേയാണു വയനാടുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്. നാലു മാസത്തിനു ശേഷം വീണ്ടും എംപിയായി എന്റെ കുടുംബത്തിലേക്കു തിരികെ വന്നിരിക്കുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ വയനാട്‍ എന്നെ സ്നേഹിച്ചു. എന്നെ സംരക്ഷിച്ചു. എനിക്ക് ആദരം നൽകി. ബിജെപി എന്നെ നൂറു പ്രാവശ്യം അയോഗ്യനാക്കിയാലും വയനാടും ഞാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും…

Read More